| കെ എം മുസ്‌തഫ് |
| വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയാറ്. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ് ഉമ്മക്ക് പ്രാവീണ്യം. പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം? ``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്?'' കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട് ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട് ചോദിച്ചു. ``പാചകം പോയിട്ട് പി എസ് സിക്ക് പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്?'' ``ഏയ് വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്?'' ``കൂടുതലും ഉമ്മയാ..'' അവള്‍ പറഞ്ഞു. മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ് അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്. എന്റെ വീട്ടിലും ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ് ഞാനന്ന് ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ് ഉണര്‍ന്നത്. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക് കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി. വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം. ഞാന്‍ ഭാര്യയെ വിളിച്ചു. ``ഈ ചായ ഏതാ?'' ``ഞാന്‍ കൊണ്ടുവന്നു വച്ചതാ.'' പെണ്ണുങ്ങള്‍ ഇങ്ങനെയാണ്. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന് ``അതല്ല ചോദിച്ചത്. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്?'' അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല. ``ആരാണിതു വാങ്ങിച്ചത്?'' ``ആ, അത് ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.'' ``ഫ്രീയോ? ഉമ്മക്കാര് ഫ്രീ കൊടുക്കാനാ?'' ``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്.'' എനിക്ക് ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി. വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം. ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത് എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത് ചെലവ് വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക് അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന് കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ് ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത്. ലോകത്ത് നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച് അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട് ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന് രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു. അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ് നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട് ചോദിച്ചു: ``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?'' ``അതറിയാന്‍ നിനക്കെവിടെ സമയം?'' ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു.``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ.. ഇതില് ഓരോരുത്തര് ഫ്രീയായി തന്നതും ഞാന്‍ കാശ് കൊടുത്ത് വാങ്ങിയതുമൊക്കെയുണ്ട്. നാക്കിന് രുചിയുള്ളത് വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.'' വീടിന്റെ ഉമ്മറത്തു വച്ച് അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍ വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട് അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത് ഉമ്മറത്തല്ല. അടുക്കളയിലായിരുന്നു. അതാണ് ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ് എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്. കടന്നുകയറ്റത്തിന് ചോരയെക്കാള്‍ മികച്ച മാധ്യമമില്ല. ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട് രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട് കണ്ടത്തില്‍ ഞാന്‍ ചീരവിത്ത് പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ? ``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?'' ``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട് നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?'' ഉമ്മ പറഞ്ഞു. ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച് പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്. പുഴുക്കളരിച്ച് കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച് മുരടിച്ചുപോയിരിക്കുന്നു. എനിക്ക് വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്. ആരാണ് എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്? എന്റെ ഉമ്മയോ? ഭാര്യയോ? അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന് ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന് പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ? ചിന്തിച്ചിരിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്. പെട്ടെന്ന് പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും. പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത് ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട് തടമെടുത്തു. ടെറസിലേക്ക് പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക് വിത്തുകളും ചീരവിത്തുകളും പാകി. വൈകുന്നേരം ഓഫീസില്‍ നിന്ന് കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി. തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ് പടര്‍ന്നുപന്തലിച്ചു. വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച. ഈയിടെ വീടുവിറ്റ് പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു: ``ഇതെല്ലാം നട്ടുപിടിപ്പിച്ച് പിന്നെ എന്തേ വില്‍ക്കുന്നത്?'' ഞാന്‍ അയാളോട് പറഞ്ഞു: ``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.'' അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയം ഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ് അധിനിവേശം എന്നു പറയുന്നത്. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട് അതിന്റെ അജണ്ട. ഇന്നത് രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത് ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ് വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ് അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്. ഒരു സംഘം ആളുകള്‍ചേര്‍ന്ന് സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ് ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്. അതായത് തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച് തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക് ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ് ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ് സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക് അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന് അടിമകളായിരുന്നു. വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ? നോക്കൂ, നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ് പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ് മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക് ആകര്‍ഷിക്കപ്പെട്ട് സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍ കണ്ണുമഞ്ഞളിച്ച് നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്. മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ് കഴിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്. മയക്കുമരുന്നിന് രണ്ടോ മൂന്നോ ഡോസുകൊണ്ട് നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്. ഒരൊറ്റ ഡോസ് മതി, ഒരു ജന്മമല്ല, ഒരു പാട് തലമുറകളോളം അത് നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ് അധിനിവേശം അന്വേഷിക്കുന്നത്. സ്വയം പരിശോധിക്കുക: നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ? ചെക്ക് അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത് ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.കടപ്പാട് രിസാല |
Friday, January 22, 2010
അടുക്കളയിലെ അധിനിവേശം
നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍
ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പരാമര്‍ശിക്കുകയോ വ്യക്തമായ സൂചനവ്യാജമെഴുതുകയോ ചെയ്താല്‍ മാനനഷ്ടത്തിന് കേസുകൊടുക്കാം. ബന്ധപ്പെട്ട വ്യക്തിയോ അടുത്ത ബന്ധുക്കളോ നിയമനടപടിക്ക് ശ്രമിച്ചാല്‍ മാത്രമേ അപ്പോഴും അത് സാധ്യമാവുകയുള്ളൂ. വ്യക്തികള്‍ക്കേ അഭിമാനമുള്ളൂ, അവരുള്‍ക്കൊള്ളുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമില്ല! അതുകൊണ്ടുതന്നെ സംഘടനകളെ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്താല്‍ അനുയായികള്‍ക്ക് കടുത്ത മനഃപ്രയാസവും മാനനഷ്ടവുമുണ്ടാവുമെങ്കിലും നിലവിലുള്ള ചട്ടപ്രകാരം നിയമനടപടിക്ക് സാധ്യമല്ല. കേരളത്തിലെ പല പ്രസംഗകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നിയമത്തിലെ ഈ പഴുത് തങ്ങള്‍ക്കിഷ്ടമില്ലാത്ത സംഘടനകളെയും സമുദായങ്ങളെയും തേജോവധം ചെയ്യാന്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് സമൂഹമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എതിരാളി മാന്യനും സാമാന്യ മര്യാദയുള്ളവനുമല്ലാത്ത ഏതു വിഭാഗവും എന്ത് ആക്ഷേപവും സഹിക്കാന്‍ സന്നദ്ധമാവണം. നിയമത്തിലെ ഈ ആനുകൂല്യമുപയോഗിച്ച് ചില മലയാളമാധ്യമങ്ങള്‍ നടത്തിവരുന്ന ഹീനമായ പ്രചാരണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ആടിനെ പട്ടിയെന്ന് അനേകതവണ വിളിച്ച് അങ്ങനെയൊരു പൊതുബോധം വളര്‍ത്തി തല്ലിക്കൊല്ലാനുള്ള ശ്രമമാണ് അവ നടത്തിക്കൊണ്ടിരിക്കുന്നത്.
ലൌ ജിഹാദിന്റെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന് കേരള ഹൈകോടതിയും കര്‍ണാടകകോടതിയും വ്യക്തമാക്കി. എന്നാല്‍, അതു സംബന്ധമായി മലയാളപത്രങ്ങള്‍ പ്രചരിപ്പിച്ചത് പരിശോധിച്ചാല്‍ എത്ര ഗുരുതരമായ ഹീനകൃത്യമാണതെന്ന് വ്യക്തമാകും.
'കേരളത്തിലെ എല്ലാ ജില്ലകളിലും ലൌ ജിഹാദിന് ഓഫിസുണ്ട്. ജനറല്‍ കമാന്‍ഡര്‍മാരുണ്ട്. സ്മാര്‍ട്ട് ഫ്രന്‍ഡ് എന്ന ഒരു സംഘടന ലൌ ജിഹാദിനായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ കമാന്‍ഡര്‍ക്ക് ബൈക്കും മൊബൈല്‍ഫോണും സൌജന്യമായി നല്‍കുന്നു, ദിനംപ്രതി ഇരുന്നൂറ് രൂപയും. ലൌ ജിഹാദിന്റെ ചതിക്കുഴിയില്‍ 2866 പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ഇങ്ങനെ മതംമാറ്റിയ ചില പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ചിലരെ പാകിസ്താനിലേക്കയച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മാത്രം 500 പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്. ലൌ ജിഹാദിലൂടെ മതംമാറിയ പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്തിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഇരുപത് മുസ്ലിം മതംമാറ്റ കേന്ദ്രങ്ങളുണ്ട്'^മലയാള മനോരമ, കേരള കൌമുദി, കലാകൌമുദി തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങള്‍ എഴുതിയതിങ്ങനെയാണ്.
തല്‍പരകക്ഷികള്‍ കെട്ടിച്ചമച്ച ഈ കള്ളങ്ങള്‍ സമൂഹത്തില്‍ എത്ര ഗുരുതരമായ തെറ്റിദ്ധാരണകളാണ് വളര്‍ത്തുകയെന്നും സമുദായങ്ങള്‍ക്കിടയില്‍ അപകടകരമായ അകല്‍ച്ചയും അവിശ്വാസവുമാണ് സൃഷ്ടിക്കുകയെന്നും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തികളെ പരാമര്‍ശിക്കാത്ത പൊതുപ്രസ്താവങ്ങളായതിനാല്‍ നിയമനടപടികളെ നേരിടേണ്ടിവരില്ലെന്ന ആശ്വാസമായിരിക്കാം ഇത്ര ഭീകരവും സാമൂഹികദ്രോഹപരവും രാജ്യദ്രോഹപരവുമായ കള്ളം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്.
തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണെന്ന വ്യാജേന വരുന്ന പല പ്രസ്താവനകളും വാര്‍ത്തകളും ഇതുപോലുള്ളവയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പൊലീസിന്റെ പിടിയിലായതിനാല്‍ ഒന്നും നിഷേധിക്കാന്‍ വരില്ലെന്ന ധൈര്യവും പ്രശ്നം ദേശീയതയുമായി ബന്ധപ്പെട്ടതായതിനാല്‍ ആരും ചോദ്യംചെയ്യില്ലെന്ന ചിന്തയുമായിരിക്കാം എന്തും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പ്രചോദനമേകുന്നത്.'പെരുന്നാള്‍ദിവസം നോമ്പു തുറക്കുന്നവരുടെ മേല്‍ ബോംബ് വെക്കാന്‍ തടിയന്റവിട നസീര്‍ പദ്ധതിയിട്ടിരുന്നു'വെന്ന് മഹത്തായ പാരമ്പര്യമവകാശപ്പെട്ട 'മാതൃഭൂമി' (2009 ഡിസംബര്‍ 11)യെപ്പോലുള്ള ഒരു ദേശീയപത്രം എഴുതാന്‍ ഒരുമ്പെട്ടത് ഒട്ടും നിസ്സാരമായി കാണാവുന്ന കാര്യമല്ല.
ബോംബ് സ്ഫോടനങ്ങളെയും ഭീകരാക്രമണങ്ങളെയും സംബന്ധിച്ചാണെങ്കില്‍ പറയുന്നവക്ക് സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്ന ഒരു നിര്‍ബന്ധവും പലര്‍ക്കുമില്ല. 2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ. എന്നാല്‍, പ്രസ്തുത സ്ഫോടനങ്ങളെ സംബന്ധിച്ച് പ്രവീണ്‍ സ്വാമി 'ചിതറിയ സത്യങ്ങള്‍' (Fractured Truths) എന്ന തലക്കെട്ടിലെഴുതി: 'ലക്ശര്‍ മാത്രമല്ല, ജയ്ശെ മുഹമ്മദും ഹര്‍കതുല്‍ അന്‍സാറും അതില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാമി സുബൈര്‍, സുഹൈല്‍, റാശിദ് എന്നീ പേരുകളും പ്രതികളുടേതായി ചേര്‍ത്തു.
'മാലേഗാവ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ജിഹാദി സംഘടനകളാണെന്നും രണ്ടു ദിവസം മുമ്പ്് സെപ്റ്റംബര്‍ ആറിന് ഗണേശ്പൂജാ വേളയില്‍ സ്ഫോടനം നടത്താനായിരുന്നു അവ പരിപാടി ഇട്ടിരുന്നതെന്നും 'ടൈംസ് ഓഫ് ഇന്ത്യ' സെപ്റ്റംബര്‍ 11ന് എഴുതി. സ്ഫോടനം നടന്ന ശബേ ബറാത്ത് ആഘോഷം ബറേല്‍വികളുടേതാണെന്നും അഹ്ലെഹദീസും തബ്ലീഗ് ജമാഅത്തും ദയൂബന്തികളും അതിനെതിരാണെന്നും ലക്ശറെ ത്വയ്യിബ, അഹ്ലെ ഹദീസിന്റെ ചിന്താധാര ഉള്‍ക്കൊണ്ടവരാണെന്നും വരെ അത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും അങ്ങനെ മുസ്ലിംകള്‍ക്കിടയില്‍ ശത്രുതയും ശൈഥില്യവും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഇവിടത്തെ ചില എഴുത്തുകാരും വാരികകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളും ഇവ്വിധം തന്നെയാണ്. ഭീകരവാദവും ഇന്ത്യാ വിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കാനാണ് ജമാഅത്ത് 'സിമി' ഉണ്ടാക്കിയതെന്നും നിരോധിക്കപ്പെട്ട ശേഷവും അത് സജീവമാണെന്നും ജമാഅത്തെ ഇസ്ലാമിയാണ് അതിന് എല്ലാവിധ സഹായവും നല്‍കുന്നതെന്നും മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി ഒത്തുപോകുന്നവയാണെന്നും ദേശീയ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് എന്നെല്ലാമുള്ള വ്യാജപ്രചാരണങ്ങള്‍ ഇതിനുദാഹരണമാണ്.
'തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദികളുടെ ചിന്തകളാണെന്ന് ബിന്‍ലാദിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്' എന്ന് എഴുതിയത് മൌദൂദിയോ കുടുംബമോ ബിന്‍ലാദിനോ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ വരില്ലെന്ന കാരണത്താലാവാനേ തരമുള്ളൂ. ഇപ്രകാരം തന്നെ നൂരിഷാ ത്വരീഖത്തുകാരനായ തടിയന്റവിട നസീര്‍ തന്നെ ഭീകരവാദത്തിലേക്ക് തിരിയാന്‍ സ്വാധീനിച്ചത് ഹസനുല്‍ ബന്ന, അബുല്‍ അഅ്ലാ മൌദൂദി, സയ്യിദ് ഖുത്വുബ് എന്നീ മൂന്ന് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളാണെന്ന്' പറഞ്ഞതായി ഒരു ഇംഗ്ലീഷ് പത്രവും ഒരു വാരികയും എഴുതിയത് നസീര്‍ അത് നിഷേധിക്കാനോ, മരിച്ചുപോയ ബന്നയും മൌദൂദിയും ഖുത്വുബും ചോദ്യംചെയ്യാനോ വരില്ലെന്ന ഉറച്ച വിശ്വാസത്തിലാവാം. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമിയെ ഇന്ദിരാഗാന്ധി നിരോധിച്ചപ്പോള്‍ ആദ്യം അതിനെ സ്വാഗതം ചെയ്തത് നൂരിഷാ ത്വരീഖത്തിന്റെ സമുന്നതനേതാവാണ്. അത്തരം ത്വരീഖത്തുകാര്‍ മൌദൂദിയുടെയും ബന്നയുടെയും ഖുതുബിന്റെയും ഗ്രന്ഥങ്ങള്‍ തൊടാന്‍ പോലും തയാറാവില്ലെന്ന് അവരെ സംബന്ധിച്ച സാമാന്യധാരണയുള്ളവര്‍ക്കെല്ലാമറിയാം. നിയമത്തിലെ പഴുതുകള്‍ മാന്യതയോ, മൂല്യബോധമോ ഇല്ലാത്ത എഴുത്തുകാരും മാധ്യമങ്ങളും എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുന്നുവെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട് Thursday, January 21, 2010 മാധ്യമം
വലിച്ചെറിഞ്ഞ മെത്തയില്‍ നാലു കോടി രൂപ!
മകളുടെ പേര് അനറ്റ്. അമ്മയ്ക്ക് ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍, പേരു വെളിപ്പെടുത്തിയിട്ടില്ല. അമ്മയുടെ പേര് പറഞ്ഞുതരാന്‍ മകള്‍ക്ക് ഇപ്പോള്‍ സമയവും ഇല്ല. കാരണം അനറ്റ് പഴയൊരു മെത്ത അനേ്വഷിക്കുകയാണ്. വിലയേറിയ മെത്തയുടെ കഥ ഇങ്ങനെ. അനറ്റിന്‍റെ ടെല്‍ അവീവിലെ വീട്ടില്‍ പഴയൊരു മെത്തയുണ്ടായിരുന്നു. അനറ്റിന്‍റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടത്. ഒരിക്കല്‍ അനറ്റ് വിചാരിച്ചു, അമ്മയ്ക്ക് നല്ല ഭംഗിയുള്ള മെത്ത വാങ്ങിക്കൊടുക്കണം. അതിനുമുന്‍പ് അനറ്റ് പഴയ മെത്ത പുറത്തേക്ക് എറിഞ്ഞുകളയുകയും ചെയ്തു.
പുതുപുത്തന്‍ മെത്തയുമായി അമ്മയുടെ മുന്നിലെത്തി, തന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് കൈമാറി. പഴയത് എവിടെയെന്നായി അമ്മയുടെ ചോദ്യം. അത് കളഞ്ഞെന്നും, ഇനി മുതല്‍ പുതിയത് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു അനറ്റിന്‍റെ മറുപടി. അമ്മ തലകറങ്ങി വീണു, ബോധം നഷ്ടപ്പെട്ടു. ഇടയ്ക്കെപ്പഴോ ബോധം തിരികെ കിട്ടിയപ്പോള്‍ മാത്രമാണ്, വലിച്ചറിഞ്ഞ മെത്തയുടെ വില മകള്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്.
അനറ്റിന്‍റെ അമ്മയുടെ ജീവിതകാലത്തെ സമ്പാദ്യമെല്ലാം അതിനുള്ളിലായിരുന്നു. ഏകദേശം നാലു കോടി എഴുപത്തിനാലു ലക്ഷം രൂപയുണ്ടായിരുന്നു മെത്തയ്ക്കുള്ളില്‍, നിരവധി കറന്‍സി നോട്ടുകള്‍. ആരുമറിയാതെ അമ്മ സൂക്ഷിച്ച പണം. ഇപ്പോള്‍ ടെല്‍ അവീവില്‍ വേസ്റ്റുകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് ശക്തമായ പരിശോധന നടക്കുകയാണ്. വിവരമറിഞ്ഞപ്പോള്‍ ആ സ്ഥലത്തിനു ചുറ്റും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം ഇരുപത്തയ്യായിരം ടണ്‍ മാലിന്യങ്ങള്‍ വന്നടിയുന്ന സ്ഥലത്തു നിന്നു മെത്ത കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. എങ്കിലും പരിശോധന നടക്കുന്നു, കൂട്ടത്തില്‍ അനറ്റുമുണ്ട്.
എന്തായാലും ടെല്‍ അവീവില്‍ ഇപ്പോള്‍ ഒരു ഗുണപാഠം പ്രചരിക്കുന്നുണ്ട്, ഓരോന്നിനും പറഞ്ഞിട്ടുള്ള ജോലിയേ ഏല്‍പ്പിക്കാവൂ, അതായത്, ബാങ്കിന്‍റെ ജോലി ബാങ്കും, മെത്തയുടെ ജോലി മെത്തയും ചെയ്യണം, ഇല്ലെങ്കില്‍ ശിഷ്ടജീവിതം മാലിന്യങ്ങള്‍ക്കിടയിലാകാനുള്ള സാധ്യത കൂടുതലാണ്
Wednesday, January 20, 2010
മയൂര നൃത്തം
രാജസ്ഥാന്‍ മരുഭൂമിയില്‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.
ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.
നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)
രണ്ട് മൂന്ന് പെണ്‍മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു
ധന്യം ഈ നടനജീവിതം
നൃത്തം ജയന് ഉപജീവനമാര്‍ഗം മാത്രമല്ല. നൃത്തത്തെ ജീവിതോപാസനയായി കണ്ടുവെന്നതാണ് ജയന്‍റെ വിജയം. പിന്നീടത് ജീവനമാര്‍ഗം കൂടിയായിത്തീരുകയായിരുന്നു.
ജൂലൈയില്‍ തിരുവനന്തപുരത്ത് അരങ്ങേറിയ നമ്പ്യാര്‍ നൃത്തശില്‍പമൊന്നു മാത്രം മതി നൃത്തകലയ്ക്കുള്ള ജയന്‍റെ അര്‍പണബുദ്ധിയും പാടവവും തിരിച്ചറിയാന്‍.
കേരള നടനം മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ ക്ളാസിക്കല്‍ നൃത്തരീതികള്‍ മുതല്‍ വേലകളി വരെയുള്ള പരമ്പരാഗത നൃത്തരീതി വരെ സമഞ്ജസമായി സമ്മേളിപ്പിച്ചായിരുന്നു ജയന്‍ അന്ന് നടനവിസ്മയമായത്.
നാട്യകലകളുടെ പഠനത്തിനും ഗവേഷണത്തിനും ഒരു കേന്ദ്രം. അതിന്‍റെ നടത്തിപ്പിലൂടെ നൃത്തരംഗത്തിന് സ്വയം ഉഴിഞ്ഞുവച്ച ജീവിതം. കണ്ണമ്മൂല മുളവന ജങ്ഷനില്‍ 1995ല്‍ ആരംഭിച്ച ഭരതക്ഷേത്ര എന്ന ഗവേഷണ നൃത്ത സംഗീത പരിശീലനകേന്ദ്രവും അതിന്‍റെ സ്ഥാപകന്‍ ജയനും ഇപ്പോള്‍ പ്രശസ്തിയുടെ പടവുകളിലാണ്.
ആദ്യഗുരു കൊഞ്ചിറവിള ശശി. പ്രസിദ്ധ നര്‍ത്തകരുടെ കീഴില്‍ പഠിച്ചാണ് ജയന്‍ നൃത്തരംഗത്ത് പ്രശസ്തനായത്. ബി.എ. പാസായശേഷമായിരുന്നു നൃത്ത പഠനം .ഗുരുഗോപിനാഥ് ,കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാക്ഷേത്രവിലാസിനി, കലാക്ഷേത്ര വിജയന്‍, ചന്ദ്രികാകുറുപ്പ്, തുടങ്ങിയവരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു.
ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, പറയന്‍ തുള്ളല്‍ എന്നിവ മാത്രമല്ല സംഗീതവും ഈ യുവാവിന് സ്വന്തം.
ദരിദ്രരായ കുട്ടികള്‍ക്ക് നൃത്തസംഗീത കലകളില്‍ അറിവ് നല്‍കുക. അവരെ അതിന് പരിശീലിപ്പയ്ക്കുക. കലാധ്യാപകര്‍ക്ക് നാട്യകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. എന്നിവയാണ് ഭരതക്ഷേത്രയുടെ ലക്ഷ്യം. ആറ് വര്‍ഷത്തിനുള്ളില്‍ നിരവധി പ്രതിഭകളെ കലാക്ഷേത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നു ള്ള 180ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, ശാസ്ത്രീയസംഗീതം എന്നിവയ്ക്ക് ഇവിടെ ക്ളാസുണ്ട്. പത്തുവയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് താമസിച്ച് പഠിയ്ക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. പഠിപ്പിയ്ക്കാന്‍ 18-ഓളം അധ്യാപകര്‍. നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്ക് ഫീസിളവുമുണ്ട്.
പാരമ്പര്യകലകളായ കമ്പടവ്കളി, കുത്തിയോട്ട കളി, വേലകളി എന്നിവ ഫീസ് ഈടാക്കാതെയാണ് പഠിപ്പിയ്ക്കുന്നത്. എല്ലാവിധ സംഗീതോപകരണങ്ങളും കലാക്ഷേത്രയിലുണ്ട്.
രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച നാലുമണിക്കൂര്‍ പരിപാടി തിരുവനന്തപുരത്ത് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ ജയനും സംഘവും അവതരിപ്പിച്ചത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റി.
ടി.വി. സീരിയലുകള്‍ക്കും നാടകങ്ങള്‍ക്കും ജയന്‍ നൃത്തസംവിധാനം ചെയ്യാറുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാജാരവിവര്‍മ്മ എന്ന നാടകത്തിലും ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ എ.കെ.ജി. നാടകത്തിലും ജയനായിരുന്നു നൃത്തസംവിധാനം.
ഭരതക്ഷേത്ര മുളവന ജങ്ഷന്‍ തിരുവനന്തപുരം എന്നതാണ് ജയന്‍റെ വിലാസം. റിട്ട. അധ്യാപകനായ ശങ്കരന്‍ നായരുടെ തങ്കമ്മയുടെയും മകനായ ജയന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി ഭാര്യ രേണുകയുണ്ട്.
Tuesday, January 19, 2010
വാല്‍സല്യം
എങ്ങനെയാ തുടങ്ങേണ്ടത് എന്നറിയില്ല എന്നാലും സാരമില്ല തുടങ്ങാതെ വയ്യല്ലോ , തുടക്കത്തില്‍ എന്തിരിക്കുന്നു ഉള്ളടക്കത്തില്‍ അല്ലെ കാര്യം ? അപ്പൊ എവിടെനിന്നെങ്കിലും തുടങ്ങാം .... മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോവുന്ന പോലെ എന്നെ സ്കൂളില്‍ ആക്കാന്‍ ആരെങ്കിലും കൂടെ വരാറുണ്ടായിരുന്നു , തല അധികം അനക്കിയാല്‍ മൂക്കില്‍ നിന്നും ചോര വരുന്ന അസുഖം ഉള്ളത് കൊണ്ടാവും അമ്മ എന്‍റെ കൂടെ ആരെയെങ്കിലും അയക്കുന്നത് , എന്നിട്ടും ഞാന്‍ ഉണ്ടോ നന്നാവുന്നു , കൊണ്ട് വന്ന് ആക്കിയ ആള്‍ പോയ ഉടനെ തുടങ്ങും ഓട്ടം ചാട്ടം , അമ്മ പറയുന്നത് എങ്ങനെ അനുസരിക്കാതിരിക്കാം എന്നാണ് ഞാന്‍ നോക്കുന്നത് , അനുസരണ കേടിനുള്ള ശിക്ഷ ഉടനെ കിട്ടുകയും ചെയ്തു , ഒരു ദിവസം എവിടെയോ തട്ടി വീണു ചോര വരാന്‍ തുടങ്ങി വെള്ള ഷര്‍ട്ട് മുഴുവന്‍ ചുവപ്പ് അങ്ങനെ ആ കാര്യത്തില്‍ അമ്മ പറയുന്നത് കേള്‍ക്കാന്‍ തിരുമാനിച്ചു.അമ്മ പറയുന്നത് നല്ലതിന് വേണ്ടി ആണെന്ന് ഓരോ അനുഭവങ്ങളില്‍ കൂടെയാണ് പഠിച്ചത് .കളിയ്ക്കാന്‍ പോവുന്നു എന്ന് പറഞ്ഞാല്‍ വേണ്ട സിനിമയ്ക്ക് പോവട്ടെ എന്ന് ചോദിച്ചാല്‍ വേണ്ട , അങ്ങനെ എന്തിനും വേണ്ട ചെയണ്ട പോവണ്ട അങ്ങനെ കേട്ട് കേട്ട് മടുത്തു , എന്നാലും അതൊക്കെ എന്‍റെ നല്ലതിനു വേണ്ടി ആയിരുന്നു എന്ന് പിന്നീടാണ് മനസിലാക്കിയത്.അമ്മമാര്‍ ചെയുന്നതും പറയുന്നതും നമ്മുടെ നല്ലതിന് വേണ്ടി ആണെന്ന് നമ്മള്‍ മനസിലാക്കുന്നതിനു പകരം അവരോട് ദേഷ്യപെടാനെ നമുക്ക് താല്പര്യം ഉണ്ടാവു , പക്ഷെ അമ്മ എന്നത് ഇശ്വരന്റെ മറ്റൊരു രൂപം ആണെന്ന് നമ്മള്‍ മനസിലാക്കുന്നില്ല , സ്നേഹത്തോടെ സംസാരിക്കുന്നതിനേക്കാള്‍ ദേഷ്യത്തോടെ സംസാരിക്കാന്‍ ആണ് നമ്മള്‍ ഇഷ്ടപെടുന്നത്. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാതെ ആവുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന വിഷമം നമ്മള്‍ മനസ്സിലാക്കണം . എന്ത് പ്രശ്നങ്ങളെയും നേരിടാനും ക്ഷമിക്കാനും ഉള്ള കഴിവ് ഈ ലോകത്ത് അമ്മയ്ക്ക് മാത്രേ ഉണ്ടാവു . അമ്മയെയും അച്ഛനെയും സ്നേഹിക്കണം .ഇങ്ങനെയൊക്കെ ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിച്ചാരിക്കും ഞാന്‍ വലിയ അനുസരണ ഉള്ളവന്‍ ആണെന്ന്‍, എന്നാല്‍ അങ്ങനെ ഒരിക്കലും വിചാരിക്കരുത് , അമ്മയെ ഒരുപാട് ഇഷ്ടം ആണ് സ്നേഹിക്കുന്നുണ്ട് , ഒന്ന് കിട്ടിയാല്‍ തിരിക്കെ മൂന്ന് കൊടുക്കുന്ന സ്വഭാവം ആയത്കൊണ്ട് അമ്മ പറയുന്നതില്‍ ചിലത് അനുസരിക്കാന്‍ പറ്റാതെ പോവാറുണ്ട്. അപ്പോള്‍ എല്ലാവരും അമ്മയെയും അച്ഛനെയും സ്നേഹിക്കുക്ക ജീവിത അവസാനം വരെ , വയസ്സായവരെ വേദനിപ്പിക്കാതിരിക്കുക .കഴിയുന്നതും അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക
Sunday, January 17, 2010
കൈതപ്പൂക്കള്‍ പറഞ്ഞത്
തൊട്ടടുത്തുള്ള സ്കൂളില്‍ നിന്നും സ്കൂള്‍ വിട്ടതിന്റെ ആരവം കേട്ടു. സമയം നാലുമണിയായിരിക്കുന്നു.ഇറയത്തിന്റെ മൂലയിൽ ചാരിവെച്ചിരുന്ന ഊന്നുവടി കയ്യിലെടുത്തു രാമസ്വാമി നായിക്കന്‍ താഴേക്കിറങ്ങി, വലിയപറമ്പിലെ റീത്താമ്മയുടെ വീട്ടിലേക്ക് നടന്നു. റീത്താമ്മ ഉച്ചയുറക്കം കഴിഞ്ഞ് ചായ അനത്തുന്ന സമയമായിട്ടുണ്ട്. പണിക്കുപോയ മകന്‍ ബാലനും ഭാര്യയും വരുന്നതിനിയും സമയമുണ്ട്. അവര്‍ വരുന്നതിനുമുന്പ്‍ ചായ കുടിച്ച് അയാള്ക്ക് വീട്ടില്‍ തിരിച്ചെത്തണം. അല്ലെങ്കില്‍ “പതിവു തെണ്ടലിനു പോയി” എന്ന് കനകത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. എന്തു വേണമെങ്കിലും പറയട്ടെ നായിക്കന് വലിയപറമ്പിലെ നാലുമണിച്ചായ ഒഴിവാക്കുവാന്‍ പറ്റില്ല. ആയകാലത്ത് അവിടത്തെ പണിക്കാരനായിക്കുമ്പോഴേ കുഞ്ഞമ്മച്ചേടത്തി തുടങ്ങിവെച്ച ശീലമാണത്. കുഞ്ഞമ്മച്ചേടത്തിയുടെ ശേഷവും മരുമകള്‍ റീത്താമ്മ ആ പതിവിനു മുടക്കം വരുത്തിയില്ല. എത്രയൊ കൊല്ലം വലിയമ്പറമ്പില്‍ പണിയെടുത്ത് കുഞ്ഞമ്മച്ചേടത്തിയുടെ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കുന്നു!!!!!!!
വയസ്സു നൂറ്റിരണ്ടു കഴിഞ്ഞെന്നു മക്കള്‍ പറയുന്നു. അത്രയും ആയോ എന്നു അയാള്‍ക്ക് നല്ല നിശ്ചയമില്ല. ഈ പ്രായത്തിലും വലിയ കുഴപ്പമില്ലാതെ നടക്കുന്ന നായിക്കന്‍ കാഞ്ഞരപ്പള്ളിക്കാര്‍ക്ക് അതിശയം തന്നെ.
അയാളുടെ തലവെട്ടം കണ്ടയുടന്‍ “ദാ രാമസ്വാമീ…. ചായ“ എന്നു പറഞ്ഞ് റീത്താമ്മ അടുക്കള വരാന്തയില്‍ ചായയും ചക്ക പുഴുക്കും കൊണ്ടു വച്ചു.
അവിടെയിരുന്ന് സാവധാനം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ ചോദിച്ചു
“ആരാ റീത്താമ്മേ ഈ കുട്ടി..?”
“ഇതെന്റെ അനിയത്തിയുടെമോളാ“
“ഡെല്‍ഹിയിലുള്ള റീനയുടേതോ….? ഇവളെ ഞാന്‍ തീരെ കുഞ്ഞിലേ കണ്ടിട്ടുള്ളതാണല്ലോ?”
“അതേ… അവള്‍ക്കിപ്പോ അവധിയാണ് കുറച്ചുദിവസം കഴിഞ്ഞു തിരികെപ്പോകും”
“നീതു എന്നല്ലേ മോളുടെ പേര്..?” അവളെ നോക്കിച്ചിരിച്ചുകൊണ്ട് ചോദിച്ചു. പ്രായമേറെയായെങ്കിലും നായിക്കന് നല്ല ഓര്‍മ്മ ശക്തിയാണ്.
“അതേ” അവളയാളെ സസൂഷ്മം നോക്കിക്കൊണ്ട് പറഞ്ഞു.
“മോളെന്തു ചെയ്യുവാ..പഠിക്കുവാണോ അതോജോലിയോ..?”ചായകുടിക്കുന്നതിനിടെ അയാള്‍ അവളോട് ചോദിച്ചു.
“പഠിക്കുവാ..ഇക്കൊല്ലം കഴിയും.“
ഡെല്ലി യൂണിവേര്സിറ്റിയില് ചരിത്ര ഗവേഷകയായ നീതു അവധിക്ക് നാട്ടിലെത്തിട്ട് രണ്ടു ദിവസമായി. പണ്ടെങ്ങോ അമ്മയുടെ കൂടെ ചെറിയകുട്ടിയായിരുന്നപ്പോള്‍ വന്നതാണ് റീത്താമ്മന്റിയുടെ വീട്ടില്‍.അന്നു നായിക്കനെ കണ്ടതൊന്നും അവള്‍ക്ക് ഓര്‍മ്മയില്ല.
അടുക്കളയിലേക്കു പോയ റീത്താമ്മയോട് നീതു ചോദിച്ചു..
“അയാള്‍ ആരാ അന്റീ..? തമിഴനാണോ….? നല്ല മലയാളമല്ലല്ലോ പറയുന്നത്…?”
“അതു ഞങ്ങളുടെ രാമസ്വാമിയല്ലേ. ഇവിടത്തെ പണിക്കാരനായിരുന്നു. അവരു നായിക്കന്മാരാണ്. തെലുങ്കാണു വീട്ടില്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നിന്നും പണ്ടേങ്ങോ പലാക്കാടുവന്നു കുടിയേറിയ അവര്‍ പണ്ടത്തെ മലബാര്‍ ലഹളയുടെ കാലത്ത് നമ്മുടെ നാട്ടിലേക്ക് രക്ഷപ്പെട്ടോടി വന്നതാണ്.
“ഓ…..നമ്മുടെ സ്വാതന്ത്ര്യ സമരത്തിനും മുന്പോ…?“ നീതുവിനു കൌതുകമായി.. “ഞാനയാളോടു ചോദിക്കട്ടെ ആന്റീ.. പണ്ടത്തെ അവരുടെ കാര്യങ്ങള്‍.“
“വേണ്ട മോളേ അയാള്ക്ക് പഴയ കാര്യങ്ങളൊന്നും പറയുന്നതിഷ്ടമില്ല.കല്യാണം കഴിഞ്ഞ് ഇവിടെ വന്ന കാലത്ത് ഞാന്‍ പലപ്രാവശ്യം അവരുടെ കാര്യങ്ങള്‍ ചോദിച്ചിട്ടുള്ളതാ.അന്നെല്ലാം മറുപടി പറയാതെ അയാള്‍ ഒഴിഞ്ഞു കളഞ്ഞു.പിന്നീട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല.
“അതെന്താ...?”
പാലക്കാടെങ്ങോ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണവര്,കൃഷിയിടങ്ങളും മറ്റു സൌകര്യങ്ങളൊക്കെയുമായി. രാമസ്വാമിയുടെ അച്ഛന്‍ ഒരു പാഠശാലയിലെ അധ്യാപകനായിരുന്നു എന്നു അമ്മച്ചി പറഞ്ഞിട്ടുകേട്ടിട്ടുണ്ട്.“
“ആ അപ്പൂപ്പന്റെ വീടെവിടെയാ..?”
“നമ്മുടെ പറമ്പിന്റെ അതിരില്‍ കാണുന്ന ആ ഇഷ്ടിക കെട്ടിയ ചെറിയ വീടില്ലേ… അതാണയാളുടെ വീട്.“ റീത്താമ്മ പറമ്പിന്റെ അതിരിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.
നീതു വീണ്ടു വരാന്തയില്‍ വന്നു അയാള്‍ ചായ കുടിക്കുന്നതും നോക്കി നിന്നു.
കുറച്ചു സമയം കൂടെ റീത്താമ്മയോടും നീതുവിനോടും കുശലം പറഞ്ഞിരുന്ന ശേഷം നായിക്കന്‍ സാവധാനം വീട്ടിലേക്കു പോയി.
“ആന്റീ….നായിക്കന്മാരെക്കുറിച്ച് അറിയാനെന്താ വഴി.മക്കളോടു ചോദിച്ചു നോക്കിയാലോ…?”നീതു പിന്നെയും റീത്താമ്മയുടെ പിന്നാലെ കൂടി..
“നിനക്കു വേറെ പണിയൊന്നുമില്ലേ..നീതു..അയാളുടെ മക്കളെല്ലാം അയാളിവിടെ വന്നു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായവരാണ്. അവര്‍ക്കാര്‍ക്കും പഴയ കാര്യങ്ങള്‍ ചോദിക്കുന്നതേ ഇഷ്ടമല്ല.അവര്‍ക്ക് ഈ കാഞ്ഞരപ്പിള്ളിക്ക് അപ്പുറത്തൊരു ലോകവുമില്ല.“
റീത്താമ്മയുടെ വാക്കുകള്‍ നീതുവിലെ ചരിത്ര ഗവേഷയെ തീരെ തൃപ്തിപ്പെടുത്തിയില്ല. നേരിട്ടു തന്നെ കാര്യങ്ങള്‍ അയാളോട് ചോദിച്ചറിയാന് അവള്‍ തീരുമാനിച്ചു.കാഞ്ഞരപ്പള്ളിയിലെ നായിക്കന്മാരുടെ ചരിത്രവും ചരിതകാരനും രാമസ്വാമി മാത്രമാനെന്നവള്‍ക്കു മനസ്സിലായി.
പിറ്റെ ദിവസം നാലുമണിയാകുവാന് നീതു കാത്തിരുന്നു.റീത്താമ്മയോട് കുശലം പറഞ്ഞ് നായിക്കന്‍ ചായയും പുഴുക്കും കഴിക്കുന്നതിടെ അവള്‍ പതുക്കെ തൊടിയിലേക്കിറങ്ങി.അവളുടെ മനസ്സു നിറയെ നായിക്കന്മാരുടെ ക്ഥയറിയാനുള്ള ജിജ്ഞാസയായിരുന്നു. ആന്റിയുടെ മുന്നില്‍ വച്ച് അയാളോട് വിവരങ്ങള്‍ തിരക്കിയാല്‍ അയാള്‍ പറയില്ലെന്നവള്‍ക്കു തോന്നി. അവള്‍ നായിക്കന്റെ വീട്ടിലേക്കുള്ള നടവഴിയിലൂടെ നടന്നു.വളവു തിരിഞ്ഞ് ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ അയാളുടെ വരവും കാത്ത് നിന്നു.ഒരു നൂറ്റാണ്ടിന്റെ ജീവിത ഭാണ്ടവും പേറി സാവധാനം നടന്നടുക്കുന്ന നായിക്കന്റെ വലിയ നിഴല്‍ അയാള്‍ക്കു മുന്‍പേ നടക്കുന്നുണ്ടായിരുന്നു.
“എന്താ മോളിവിടെ തനിയെ നില്ക്കു ന്നത്..?” അയാളവളോട് ചോദിച്ചു.
“വെറുതെ… അപ്പൂപ്പന്‍ വീട്ടിലേക്കാണോ..?”
“അതേ”
“അവിടെ ആരൊക്കെയുണ്ട്..?” അവള്‍ ആരാഞ്ഞു
“മകനും മരുമകളും പിന്നെ മൂന്നു കൊച്ചുമക്കളും.“
“അവരൊക്കെ അവിടെയുണ്ടോ..?”
“മകനും ഭാര്യയും പണിക്കുപോയിരിക്കുകയാ.മക്കള് പഠിക്കാനും. അവരെത്തുമ്പോള്‍ സന്ധ്യയാകും“.
“ഞാന്‍ അപ്പൂപ്പന്റെ കൂടെ വീട്ടിലേക്ക് വരട്ടെ” താല്പര്യത്തോടെ നീതു ചോദിച്ചു.
“എന്തിനാ..?”
“വെറുതെ…. കാണാന്‍”
“പാവങ്ങളുടെ വീട്ടിലെന്തു കാണാനിരിക്കുന്നു കുഞ്ഞേ…”
“വീട്ടില്‍ അമ്മൂമ്മയില്ലേ..?”
“ഇല്ലാ…അവള്‍ പത്തിരുപതു കൊല്ലം മുമ്പേ പോയി. മൂത്ത രണ്ട് ആണ്മക്കള്‍ വേറെയാണ് താമസം. ഇപ്പോള്‍ ഇളയ മകന്‍ മാത്രമേ നോക്കാനുള്ളു. അവനും എന്നെ അത്ര കാര്യമല്ല. പിന്നെ വീട് കിട്ടിയതുകൊണ്ട് നോക്കേണ്ടി വന്നു എന്നു മാത്രം. ഈ പന്തു കളിക്കുമ്പോള്‍ നൂറെണ്ണമാകുന്നതിന് നിങ്ങളൊക്കെ എന്തോ പറയുമല്ലോ കുഞ്ഞേ..എന്നാത്..?”
“സെഞ്ചുറിയോ..?”
“ആ..അതു തന്നെ...സെഞ്ചുറിയടിച്ചിട്ടും അപ്പൂപ്പന്‍ സ്ഥലം വിടുന്നില്ല എന്നാണ് പേരക്കുട്ടികള്‍ പറയുന്നത്. ഈ ദീര്ഘായുസ്സ് എന്നു പറയുന്നത് അത്ര വലിയ യോഗമൊന്നുമല്ല കുഞ്ഞേ…. അതൊരു ശാപം തന്നെയാണ്.”
അയാള്‍ ദു:ഖത്തോടെ തുടര്ന്നു .
“ഞങ്ങളിങ്ങനെയൊന്നും കഴിഞ്ഞരുന്നവരല്ല മോളേ….പാലക്കാടുനിന്നും തീവെട്ടിപ്പട തുരത്തി ഓടിക്കുന്നതു വരെ”
നീതുചോദിക്കാതെ തന്നെ അയാള്‍ കഥ പറയാന്‍ തുടങ്ങി.ആരോടോ പറയാന്‍ വെമ്പിയിരുന്നതു പോലെ
“അവിടത്തെ കാര്യങ്ങളെല്ലാം അപ്പൂപ്പനിപ്പോഴും ഓര്‍മ്മയുണ്ടോ..?”
അവള്‍ അയാളെ പ്രോത്സാഹിപ്പിച്ചു.
“ഉണ്ടെന്നോ…..? ഇന്നലത്തെപ്പോലെ…. കുഞ്ഞിവിടെ ഇരി…“
തൊട്ടടുത്ത പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.
നീതുവിന് അത്ഭുതം തോന്നി .അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് ചോദിക്കാതെ തന്നെ നായിക്കന്‍ പറയാന്‍ തുടങ്ങുകയാണ്…. അടുത്തു തന്നെയുളള കയ്യാലമേലിരുന്ന് അയാള്‍ കഥ പറയാന്‍ തുടങ്ങി.
അവളുടെ മുന്നില്‍ ഇപ്പോള്‍ രാമസ്വാമി നായിക്കന്‍ എന്ന വൃദ്ധനില്ല.
പകരം ഒരു പതിനന്ചുകാരന്‍. പൊടിമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള രാമു. പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലുള്ള വീട്. അതിനു പിന്നിലൂടെ ഒഴുകുന്ന കോരിക്കല്‍ തോട്.കൈതക്കാടുകള്‍ തിങ്ങിനില്ക്കുനന്ന തോട്ടു വക്കില്‍ വെയില്‍ ചായുമ്പോള്‍ കുളിച്ചലക്കാന്‍ വരുന്ന സുഗന്ധി.വീട്ടിലെ കാളകളെ കുളിപ്പിക്കാനെന്ന വ്യാജേനെ എന്നും അവിടെപ്പോയി ഇരിക്കുന്ന അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നവള്‍. അടുത്ത വീട്ടില്‍ വിരുന്നു വന്നതാണവള്‍. ആ വീട്ടിലെതന്നെ വസന്തയെ അവനു നന്നേ ചെറുപ്പത്തിലേ കല്യാണം പറഞ്ഞു വെച്ചിരിക്കുന്നതാണ്. പക്ഷേ വസന്തക്കവനെയും അവന് അവളെയും തീരെ ഇഷ്ടമല്ല. വല്ലാത്തൊരു സ്വഭാവക്കാരിയാണവള്‍. കളിക്കാനിരുന്നാല്‍ അടിപിടികൂടി പിരിയുന്നവള്‍..ആരോടും കൂട്ടുകൂടാനറിയാത്ത ആ കുറുമ്പുകാരി അവനെ എപ്പോള്‍ കണ്ടാലും മുഖം വീര്‍പ്പിച്ചു നടക്കും.
എപ്പോഴാണ് രാമുവിന് സുഗന്ധിക്ക് തന്നെ ഇഷ്ടമാണെന്നു മനസ്സിലായത്…? അയാള്‍ക്കതു കൃത്യമായി ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്നില്ല. തോട്ടുവക്കില്‍ അയാളെ കാണാതിരുന്ന ഒരു വൈകുന്നേരം അവള്‍ കാത്തു നിന്നപ്പോഴോ…?
“എന്തിനാ കാത്തു നിന്നത്..?” എന്ന ചോദ്യത്തിനും ഒന്നും പറയാതവള്‍ പുഞ്ചിരിച്ചു..
അവള്‍ക്കും അവന്റെ തന്നെ പ്രായമായിരുന്നെന്നു തോന്നുന്നു. അവന്‍ പറിച്ചു കൊടുക്കുന്ന കൈതപ്പുക്കള്‍ മണത്തുകൊണ്ട് ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കി നില്ക്കും . ഒരേയൊരു ദിവസം മാത്രമേ അവളവനോടു സംസാരിച്ചിട്ടുള്ളു. അവളെ അവസാനമായി കണ്ട ആ ദിവസം.
“നാളെ ഞാനിവിടന്നു പോകും..…എന്റെ വീട്ടിലേക്ക്..അച്ഛന്‍ വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകുവാന്‍” സങ്കടത്തോടെയാണവള്‍ അതറിയിച്ചത്.
“ഇനിയെന്നു വരും..?”ഉല്‍ക്കണ്ഠയോടുള്ള അയാളുടെ ചോദ്യത്തിന്
“അറിയില്ല” എന്നായിരുന്നു അവളുടെ മറുപടി.
“പോയാല്‍ പിന്നെ എന്നെ മറന്നു കളയുമോ…?”
“എന്തിനാ ഓര്‍ക്കുന്നത്… വസന്തയ്ക്കു കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന ആളല്ലേ.. പോയിക്കഴിഞ്ഞാല്‍ എന്നെ കണ്ടുമുട്ടിയ കാര്യം പോലും ഓര്‍ക്കകരുത്..”
വിതുമ്പലോടെയാണവള്‍ പറഞ്ഞത്
“ഇല്ലാ…..വസന്തയെ എനിക്കിഷ്ടമല്ലാ..ഞാനത് അച്ഛനോട് തുറന്നു പറയും” “
സന്ധ്യയായിട്ടും സുഗന്ധിയെ കാണാതെ അന്വേഷിച്ചു വന്ന വസന്ത കണ്ടത് തോട്ടുവക്കിലെ കൈതക്കാട്ടിലെ ഇരുളില്‍ നില്ക്കുന്ന ഇരുവരെയും. വസന്തയുടെ മൂര്‍ച്ചയേറിയ നോട്ടത്തില്‍ രണ്ടുപേരും ഉത്തരമില്ലാതെ നിന്നു.
“മലബാറിലാകെ ലഹള നടക്കുന്ന കാലമായിരുന്നു അത്. കുഞ്ഞു കേട്ടിട്ടില്ലേ-മാപ്പിള ലഹള. അന്നു രാത്രിയില്‍ തീവെട്ടികളുമായി മദയാനകളെപ്പോലെ വന്ന ലഹളക്കാര്‍ ഗ്രാമമാകെ ചവിട്ടി മെതിച്ചു.ഗ്രാമവാസികള്‍ പലയിടത്തേക്ക് ചിന്നിച്ചിതറി. വീട്ടിലേക്കു തിരിച്ചു പോയ സുഗന്ധിയും അവളുടെ അച്ഛനും തീവെട്ടിക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ടു. അവരെപ്പറ്റി പിന്നീടൊന്നും കേട്ടില്ല. ആ വാര്‍ത്ത കേട്ടു തളര്‍ന്നു പോയ എന്നെ സംതൃപ്തിയോടെ നോക്കി നിന്ന വസന്തയുടെ മുഖം ഇന്നും എനിക്കു മറക്കാന്‍ കഴിയുന്നില്ല.“
“പിറ്റേ ദിവസം കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി ഓരോരോ കൂട്ടര്‍ ഗ്രാമം വിട്ടു.എന്റെ കുടുംബം, വസന്തയുടെ കുടുംബം അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍….. അച്ഛനു സ്വന്തമായി കാളവണ്ടിയുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര പുറപ്പെട്ടു. ലക്ഷ്യമെന്തെന്നറിയാത്ത യാത്ര… യാത്രക്കിടയില്‍ ഇളയ അനുജന്‍ എട്ടുവസ്സുകാരന്‍ മുത്തുരാജന് സുഖമില്ലാതായി. ജ്വരം മൂര്‍ച്ഛിച്ച അവന്‍ ഒരു രാത്രിയില്‍ ആ കാളവണ്ടിയില്‍ തന്നെ കിടന്നു മരിച്ചു. മുത്തുരാജന്‍ മരിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്റെയോ അച്ഛനെയോ കണ്ണില്‍ നിന്നും വന്നില്ല. മറിച്ച് അവന്റെ ശരീരം എന്തു ചെയ്യും എന്ന ആധിയായിരുന്നു.അലമുറയിട്ടു കരഞ്ഞ അമ്മയെയും ഞങ്ങള്‍ക്ക് ശ്രദ്ധിക്കാനായില്ല. അന്നു രാത്രിയില്‍ത്തന്നെ ആരുമില്ലാത്ത സമയം നോക്കി ഞാനും അച്ഛനും ചേര്‍ന്ന് വഴിയരികില് കുഴിയുണ്ടാക്കി അവനെ അവിടെത്തന്നെ സംസ്കരിച്ചു. മുത്തുരാജനെ അടക്കിയ സ്ഥലത്തുനിന്നും നിന്നും വരാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ ബലമായി പിടിച്ചുകൊണ്ട് അച്ഛന്‍ വണ്ടിയില്‍ കൊണ്ടുചെന്നിരുത്തുകായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍ എത്തുന്നതുവരെയും അമ്മ ജലപാനമില്ലാതെ ആ വണ്ടിയില്‍ തളര്‍ന്നു കിടന്നു…അവന്‍ മരിച്ചപ്പോള്‍ വിഴാതിരുന്ന കണ്ണുനീരെല്ലാം പിന്നീടവനെക്കുറിച്ചോര്ക്കുതമ്പോഴെല്ലാം താനെ വീഴും കുഞ്ഞേ….“
നായിക്കന്റെ കണ്ണുകളില്‍ നിന്നും പൊടിഞ്ഞ നീര്ത്തുള്ളികള്‍ ചുളിവുകള്‍ വീണ കവിളിലേക്കു വീണു. പിന്നീടവ നരച്ച താടി രോമങ്ങളില്‍ കുരുങ്ങി നിന്നു.
നീതു വിഷണ്ണയായി നോക്കി നിന്നു. റീത്താമ്മാന്റി പറഞ്ഞതുപോലെ ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു.
ഒരു നെടുവീര്‍പ്പോ ടെ അയാള്‍ തുടര്ന്നു ….
“ഞങ്ങളുടെ കൂട്ടര്‍ക്കി ങ്ങനെ അലയാനാ വിധി. പണ്ടു ഞങ്ങളുടെ പൂര്‍വ്വികര്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പിറന്ന നാടുപേക്ഷിച്ച് ജീവനും കൊണ്ടോടിയെത്തിയതാണ്‍ മലബാറില്‍.
“ഉവ്വോ…?”നീതുവിന് അതിശയമായി
“അതേ ..കുഞ്ഞേ….അതെല്ലാം എന്റെ അച്ഛനും മുത്തച്ഛനും മെല്ലാം പറഞ്ഞു കേട്ടിട്ടുള്ള കഥകളാണ്..വിജയ നഗര സാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടില്ലേ.. ടിപ്പു വിജയ നഗരം ആക്രമിച്ചപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ ബെല്ലാരിയില്‍ നിന്നും പലയിടത്തേക്ക് പ്രാണനും കൊണ്ട് ഓടിപ്പോയി. ഞങ്ങള്‍ എത്തപ്പെട്ടത് പാലക്കാട്ടാ. വേറെ കുറെപ്പേര്‍ മറ്റിടങ്ങളില്‍ ഉണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. വിജയ നഗരത്തിലെ സമ്പല്‍ സാമൃദ്ധിയില്‍ നിന്നും പാലക്കാട്ടേക്ക് പറിച്ചെറിയപ്പെട്ട ഞങ്ങള്‍ രണ്ടു തലമുറയുടെ പ്രയത്നം കൊണ്ട് സാമാന്യം നല്ല നിലയിലെത്തി. അപ്പോഴാണ് അതേ ദു:ര്‍വിധി മാപ്പിള ലഹളയുടെ രൂപത്തില് ഞങ്ങളെ പിടികൂടിയത്.
“ബെല്ലാരിയില്‍ നായിക്കന്മാര്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരായിരിക്കും അല്ലേ അപ്പൂപ്പാ…”നീതു സഹതാപത്തോടെ ചോദിച്ചു.
“അതേ കുഞ്ഞേ…ഞങ്ങളുടെ പൂര്‍വ്വികര്‍ പടനായകന്മാരായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ ധാര്‍വ്വാഡില് പട നയിച്ച സിധൂര്‍ ലക്ഷ്മണന്റെയും ബല്ഗാമില്‍ പൊരുതിയ റാണി കിട്ടൂര്‍ ചന്നമ്മയുടെയും പിന്മുറക്കാരാ ഞങ്ങളെന്ന് അച്ഛനെപ്പോഴും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
“ഈ കഥകളെല്ലാം കാഞ്ഞരപ്പിള്ളിക്കാര്‍ക്കറിയില്ലേ അപ്പൂപ്പാ...”നീതു അത്ഭുതത്തോടെ ചോദിച്ചു.
“അതെല്ലാം പഴങ്കഥകളല്ലേ കുഞ്ഞേ… പറഞ്ഞ് അഭിമാനിക്കാന്‍ മാത്രമുള്ളവ. എന്റെ മക്കള്‍ക്കു പോലും അതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ല. കാഞ്ഞരപ്പിള്ളില്‍ ഞങ്ങള്‍ വെറും പണിക്കാര്‍ മാത്രം.”
“ഇവിടെയെത്തിയ ഞങ്ങള്ക്ക് ഇവിടത്തെ ജോണിക്കുട്ടിയുടെ വല്ല്യപ്പന്‍ ചാക്കോമാപ്പിള കയറി കിടക്കാനൊരിടം തന്നു. ഞങ്ങള്‍ അവരുടെ കുടിയാന്മാരായി. അങ്ങനെ ഞങ്ങളും കാഞ്ഞിരപ്പള്ളിക്കാരായി. ഇവിടത്തെ റബ്ബര്‍ തോട്ടത്തിലും കാപ്പിത്തോട്ടത്തിലുമെല്ലാം പണിക്കാരായി. വസന്തയുടെ കുടുബവും ഈ ഭാഗത്തേക്കുതന്നെയാണ് വന്നത്. പത്തിരുപതു വയസ്സു കഴിഞ്ഞപ്പോള്‍ അവളെത്തന്നെ കല്യാണം കഴിച്ചു. വളര്‍ന്നു വലിയ പെണ്ണായിട്ടും വസന്തയുടെ പഴയ സ്വഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല. വര്ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിന് അവളെന്നോട് കുത്തു വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു.“
“ആ തീവെട്ടിക്കൊളളക്കാരു പിടിച്ചു കൊണ്ടുപോയ സുഗന്ധിയെ ഓര്ത്താ നിങ്ങളെന്നെ തൊടുന്നത്.പിന്നെങ്ങനെയാ ഈശ്വരന്‍ നിങ്ങള്‍ക്കു കുഞ്ഞുങ്ങളെത്തരുന്നത്..?“
“അവളുടെ കുത്തുവാക്കുകള്‍ ദിവസംതോറും കൂടിക്കൊണ്ടിരുന്നു. അതിനറുതി വരുത്തുവാനെന്നോണം ഈശ്വരന്‍ നാല്‍പ്പതാം വയസ്സില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞിനെ തന്നു. ഇളയവന്‍ ബാലരാജുവിന് പതിനഞ്ചു വയസ്സായപ്പോള്‍ അവള്‍ മരിച്ചു.“
“അതു ശരിയായില്ല അപ്പൂപ്പാ… വസന്തയെ കല്യാണം കഴിച്ചിട്ടും അപ്പൂപ്പനെന്താ പഴയ സുഗന്ധിയെ ഓര്‍ത്തി രുന്നത്..?” നീതു ചോദിച്ചു
“ഒരിക്കലുമില്ല കുഞ്ഞേ.. ഞാന്‍ മറക്കാന്‍ ശ്രമിക്കുന്തോറും വസന്ത കുത്തുവാക്കുകള്‍ പറഞ്ഞെന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.“
രാമസ്വാമി ചെറുചിരിയോടെ തുടര്ന്നു
“ചില പെണ്ജന്മങ്ങള്‍ അങ്ങനെയാ…..കെട്ടിയവന്മാര്ക്ക് സ്വൈര്യം കൊടുക്കുന്നത് ഇഷ്ടമല്ല. സത്യം പറഞ്ഞാല്‍ വസന്തയുടെ മരണത്തിനു ശേഷം സുഗന്ധിയെ ഞാനങ്ങനെ ഓര്‍ത്തിയട്ടില്ല കുത്തുവാക്കുകള്‍ പറഞ്ഞോര്‍പ്പി ക്കാന്‍ അളില്ലാഞ്ഞതു കൊണ്ടാവും. ഇന്നിപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ ഓര്‍ത്തു .”
കഥപറഞ്ഞു തീര്‍ന്നി ട്ടും നായിക്കന് പഴയ ഓര്‍മ്മരകളില്‍ നിന്നും വിടുതല്‍ പ്രാപിച്ചിട്ടില്ലെന്നവള്‍ക്കു മനസ്സിലായി. ചുളിഞ്ഞ കണ്‍പോളകള്‍ക്കുള്ളിലെ ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അയാള്‍ അഗാധമായ ചിന്തയിലാണെന്നു തോന്നി
“എന്താ അപ്പൂപ്പാ…അലോചിക്കുന്നത്..? സുഗന്ധിയെക്കുറിച്ചാണോ…?”
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്ന് മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി.
“ഞാന്‍ പോകുന്നു നാളെ കാണാം“ എന്നു പറഞ്ഞവള്‍ റബ്ബര്‍ തോട്ടത്തിലൂടെ ചുറ്റി നടന്നു. വിശാലമായ തോട്ടത്തിന്റെ ഓരം ചേര്‍ന്നൊ ഴുകുന്ന ചെറുതോടിന്റെ അരികിലെ കൈതക്കാടുകള്‍ കണ്ട് അവള്‍ അങ്ങോട്ടു നടന്നു. അടുത്തു ചെന്നപ്പോള്‍ കൈതപ്പൂവിന്റെ സുഗന്ധം. മുള്ളുകൊണ്ടിട്ടാണെങ്കിലും കുറേ കൈതപ്പൂക്കള്‍ അവള്‍ പൊട്ടിച്ചെടുത്തു. തിരിച്ചു വന്നപ്പോള്‍ അതേ കയ്യാലയില്‍ തന്നെയിരിപ്പുണ്ട് രാമസ്വാമി. കൈതപ്പൂക്കള്‍ പിന്നില്‍ ഒളിപ്പിച്ചുകൊണ്ട് അവള്‍ അയാളോടു ചോദിച്ചു.
“അപ്പൂപ്പനിതുവരെ വീട്ടില്‍ പോയില്ലേ…?”
“പോകുന്നു കുഞ്ഞേ…കനകവും കുട്ടികളും വീട്ടിലെത്താറായിക്കാണും.ബാലന്‍ പിന്നെ ഇരുട്ടിയാലേ എത്തുകയുള്ളു”
“അപ്പൂപ്പനൊന്നു കണ്ണടച്ചേ..ഞാന്‍ ഒരു സമ്മാനം തരാം” കുസൃതിയോടെ അവള്‍ പറഞ്ഞു
കണ്ണുകളടച്ചിരുന്ന രാമസ്വാമിയുടെ കൈകളിലേക്ക് അവള്‍ ആ കൈതപ്പൂക്കള്‍ വച്ചു കൊടുത്തു. ശുഷ്ക്കിച്ച കൈ വിരലുകള്‍ കൊണ്ട് പരതി നോക്കിയ അയാള്‍ക്കു മനസ്സിലായി ആ വിലപ്പെട്ട സമ്മാനം എന്താണെന്ന്. കണ്ണുതുറക്കാതെ തന്നെ അയാള്‍ അതെടുത്ത് സാവധാനം മണത്തു.. അടഞ്ഞ കണ്ണുകളുമായി അയാള്‍ അത് മണത്തുകൊണ്ടിരുന്നു…. ആ കണ്ണുകളില്‍ നിന്നും ജലബിന്ദുക്കള്‍ പ്രവഹിച്ചു. ഒന്നു രണ്ടു നിമിഷം കഴിഞ്ഞിട്ടും അയാള്‍ കണ്ണു തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ നീതു പരിഭ്രമത്തോടെ അയാളെ വിളിച്ചു…
“അപ്പൂപ്പാ…”
കണ്ണുതുറന്നു അവളെ നോക്കിയ അയാള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടു പറഞ്ഞു..
“നന്ദി….കുഞ്ഞേ…ഒരുപാടു നന്ദി…“
കൈതപ്പൂക്കളും നെഞ്ചോടു ചേര്ത്തുപകൊണ്ട് യാത്രപോലും പറയാതെ ഊന്നുവടി നിലത്തമര്‍ത്തി ആ പടുവൃദ്ധന്‍ വീട്ടിലേക്കു നടന്നകന്നു.
പിറ്റേന്ന് രാവിലെ ഏഴുമണിയായിക്കാണും. റീത്താമ്മാന്റിയുടെ കൂടെ അടുക്കളയിലിരുന്നു ചായകുടിക്കുകയായിരുന്നു നീതു.
“റീത്താമ്മച്ചേച്ചി… ജോണിച്ചേട്ടനില്ലേ ഇവിടെ..?“ അടുക്കള വരാന്തയില്‍ നിന്നും പരിഭ്രമത്തോടെ വിളിക്കുന്ന കനകത്തിന്റെ ശബ്ദം.
“എന്താ കനകം..?എന്തു പറ്റി..? പല്ലുതേച്ചുകൊണ്ടിരുന്ന ജോണിക്കുട്ടി ശബ്ദം കേട്ട് റീത്താമ്മയോടൊപ്പം പുറത്തേക്കിറങ്ങി.
“അച്ഛന്‍ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ല.എനിക്കെന്തോ വല്ലാതെ തോന്നുന്നു..” അവള്‍ കിതച്ചു കൊണ്ടു പറഞ്ഞു.
“ബാലനില്ലേ അവിടെ..?” നടക്കുന്നതിനിടയില്‍ ജോണിക്കുട്ടി അന്വേഷിച്ചു.
“ഇല്ല.. അവരച്ഛനും മക്കളും ഇന്നു നേരത്തേ പോയി. ഇന്നലെ രാത്രി കിടക്കുന്നതു വരെ എന്നുമില്ലാത്ത സന്തോഷമായിരുന്നു അച്ഛന്.
ഇന്നലെ ഈ മോളെക്കണ്ടകാര്യവും ഞങ്ങളോട് പറഞ്ഞായിരുന്നു.” അവരുടെ കൂടെ നടക്കുന്ന നീതുവിനെ നോക്കി കനകം പറഞ്ഞു.
അവരുടെ പിന്നാലെ രാമസ്വാമിയുടെ വീടിനുള്ളില്‍ കയറിയ നീതു, കട്ടിലില്‍ തഴപ്പായയില്‍ കിടക്കുന്ന വൃദ്ധന്റെ ചേതനയറ്റ ശരീരം കണ്ടു.മുറിയിലാകെ കൈതപ്പുക്കളുടെ സുഗന്ധം.നായിക്കന്റെ കട്ടിലില്‍ അവിടവിടെയായി വാടിയ കൈതപ്പൂക്കള്‍ ചിതറിക്കിടക്കുന്നു. നീളമുള്ള ഒരു കൈതപ്പൂ വിതള്‍ അയാളുടെ ചുരുട്ടിപ്പിടിച്ച കൈയ്യില്‍ നിന്നും പുറത്തേക്കു നീണ്ടു നിന്നു

മലയാളം പഴഞ്ചൊല്ലുകള്‍
"മലയാളം പഴഞ്ചൊല്ലുകള്‍" വിഭാഗത്തിലെ ലേഖനങ്ങള്‍
അ
അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
അണ്ണാന്‍ കുഞ്ഞും തന്നാലയത്
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
അരമന രഹസ്യം അങ്ങാടി പാട്ട്
ആ
ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
ആളുകൂടിയാള്‍ പാമ്പ് ചാവില്ല
ഏ
ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
ഐ
ഐകമത്യം മഹാബലം
ഒ
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
ഒ
ഒരു വെടിക്കു രണ്ടു പക്ഷി
ക
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കാണം വിറ്റും ഓണം ഉണ്ണണം
കുന്തം പോയാല്‍ കുടത്തിലും തപ്പണം
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
ച
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
ചാത്തപ്പനെത്ത് മഹസറ
ചൊട്ടയിലെ ശീലം ചുടല വരെ
ചൊല്ലും പല്ലും പതുക്കെ മതി
ത
തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
താഴ്ന്ന നിലത്തേ നീരോടൂ
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
ന
നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും
പ
പയ്യെ തിന്നാല്‍ പനയും തിന്നാം
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
പാണനു് ആന മൂധേവി
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
വ
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ
പല്ലുതേയ്ക്കാന്‍ 5 മിനിറ്റ് പൈപ്പ് തുറന്നിടുകയാണെങ്കില്‍ ചിലവ് 45 ലിറ്റര്‍ വെള്ളമാണ്.കപ്പില്‍ വെള്ളമെടുത്ത് പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍
2 മിനിറ്റ് പൈപ്പ് തുറന്ന് ഷേവ് ചെയ്യുകയോ കൈ കഴുകുകയോ ചെയ്യുമ്പോള്‍ ചെലവ് 18 ലിറ്റര്‍ വെള്ളമാണ്. കപ്പില്‍ വെള്ളമെടുത്ത് ഷേവ് ചെയ്യുവാനും കൈകഴുകുവാനും 1/2 ലിറ്റര്‍ വെള്ളം മാത്രം മതി.
ലാഭം 17.5 ലിറ്റര്‍
ഷവര്‍ കുളിക്ക് വേണ്ടത് 72 ലിറ്റര്‍ വെള്ളമാണ്. ഇതിനുപകരം ദേഹമാദ്യം നനച്ച് സോപ്പ് തേയ്ക്കുക. 2 മിനിറ്റ് ഷവര്‍ തുറന്നിടുക. 1/2 മിനിറ്റ് പൈപ്പ് തുറന്ന് തോര്‍ത്ത് നനയ്ക്കുക. എങ്കില്‍ 22.5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.
ലാഭം 49.5 ലിറ്റര്‍
10 മിനിറ്റ് ഹോസ് തുറന്നിട്ടാല്‍ 90 ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. ചെടി നനയ്ക്കുന്നതിന് ക്യാന്‍ ഉപയോഗിച്ചാല്‍ 5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.ലാഭം 85 ലിറ്റര്‍2 ബക്കറ്റ് വെള്ളത്തില്‍ കാര്‍ കഴുകിയാല്‍ 18 ലിറ്റര്‍ വെള്ളമേ വേണ്ടൂ. 10 മിനിറ്റ് ഹോസ് തുറന്നിട്ട് കാര്‍ കഴുകിയാല്‍ നഷ്ടം 72 ലിറ്റര്‍ വെള്ളമാണ്.
ചിന്തിക്കൂ...പ്രവര്‍ത്തിക്കൂ...
ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ
Posted by മൂര്‍ത്തി

ഒരു യാത്ര...
നാലുമണി കഴിഞ്ഞതേയുള്ളൂ. കാറ്റ് ഡിസംബറിന്റെ തണുപ്പിനെ തൂകിത്തുടങ്ങിയിരിക്കുന്നു. ദൂരെ മലകളുടെയപ്പുറത്തുള്ള നീലിമയില്‍ കോടമഞ്ഞിന്റെ വെളുപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വെള്ളിവെളിച്ചത്തിലൂടെ പോകുന്ന വണ്ടി ഇരുവശവും വനങ്ങളുള്ള സ്‌ഥലങ്ങളിലെത്തുമ്പോള്‍ ഇടയ്‌ക്കിടെ നേര്‍ത്ത ഇരുട്ടിലേക്ക് ഊളിയിട്ടു കയറുന്നുണ്ട്.
മലവെട്ടി ഒഴുക്കിയ വഴി കടന്ന്
ഒഴുകിയൊഴുകി നമ്മള്‍ രാക്ഷസകഥയിലെ ഗുഹയിലേക്കാണോ ചെന്നു കയറുന്നത്. നോക്ക്, ഒരു ചെറുമലയെ നെടുകേ പകുത്ത് പോകുകയാണ് ഈ വഴി. പെട്ടെന്ന് ഇരുട്ടുപരന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗതയൊന്നു കുറച്ച് ഹെഡ്‌ലൈറ്റിട്ടു. ആ വെട്ടത്തില്‍ ഇരുവശങ്ങളിലേയും പരുക്കന്‍ കരിങ്കല്‍ച്ചുവരുകള്‍ തിളങ്ങി. പ്രകൃതിയൊരുക്കിയ ഈ കരിങ്കല്‍ഭിത്തികള്‍ക്കും മേലേ മരങ്ങളും കാട്ടുവള്ളികളും ഇരുവശങ്ങളില്‍ നിന്നും കൈകോര്‍ത്ത് പച്ചിലച്ചാര്‍ത്തുകള്‍ കൊണ്ട് മേല്‍ക്കൂര പണിതിരിക്കുന്നു. വണ്ടി ഒന്നു നിര്‍ത്താം.
നിശ്ശബ്‌ദതയുടെ മങ്ങിയ ഇരുട്ടില്‍ നിന്നെങ്ങോ കിളിയൊച്ചകള്‍. വന്യമായ അനക്കങ്ങള്‍. കാറ്റ് ഇലകളെ തൊട്ടുതൊട്ടു വിരിയിക്കുന്ന ഹരിതസംഗീതം.
''ഇനിയെത്ര ദൂരം പോകണം കവയിലേക്ക്'' ഞാന്‍ മുന്‍പരിചയക്കാരനായ സഹപ്രവര്‍ത്തകനോടു ചോദിച്ചു. ''കവ തുടങ്ങിക്കഴിഞ്ഞു. ഈ ഭംഗികളിലൂടെയുള്ള യാത്രയാണ് ഇവിടെ നിന്നു കിട്ടുന്ന ഏറ്റവും വലിയ രസം''അയാള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വനം ഒരു വശത്തുമാത്രമാകുന്നു. ചിലപ്പോള്‍ ഇരുവശവും വയലുപോലെ പരന്നുകിടക്കുന്ന ജലാശയങ്ങള്‍. സത്യത്തില്‍ മലമ്പുഴഡാമിന്റെ അരികുപറ്റിയാണ് നമ്മളുടെ യാത്ര. ഈ ജലാശയം ഡാമിന്റെ ഭാഗമാണ്. ഇടതുവശത്ത് കാടുകളും പശ്‌ചിമഘട്ടത്തിന്റെ സമീപദൃശ്യവും. വലതുവശത്ത് വെള്ളമില്ലാത്ത വയലുകള്‍ക്കപ്പുറം പരന്നു കിടക്കുന്ന ജലാശയം. അതിനുമപ്പുറം ഒരു ചിത്രകാരന്റെ ഭാവനയിലെന്ന പോലെ ചാഞ്ഞുചരിഞ്ഞു കിടക്കുന്ന മലനിരകള്‍. അകലം കൂടുംതോറും നീലിമനിറഞ്ഞു കാണുന്ന ആകാശം. '' ദാ..'' സുഹൃത്ത് കൈചൂണ്ടി. ഞങ്ങള്‍ക്കു തൊട്ടടുത്ത് റോഡിനു താഴെയായി നാലഞ്ചുമൈലുകളടങ്ങിയ ഒരു ചെറുകൂട്ടം വിലസുന്നു. ഒരുമൈല്‍ പീലിവിരിച്ച് നില്‍ക്കുന്നു. ഇതിവിടുത്തെ ഒരു സ്‌ഥിരം കാഴ്‌ചയാണത്രേ.
കമലിപ്പുല്ലുകളുടെ താഴ്‌വരകള്‍
ചിലപ്പോള്‍ വഞ്ചിപ്പുല്ലുകളുടെ തിളക്കമുള്ള സമതലങ്ങള്‍ക്കരുകിലൂടെ മറ്റു ചിലപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിനരുകിലൂടെ, പണ്ടെങ്ങോ കുടിയേറിയ,തമിഴും മലയാളവും മാറിപ്പോകുന്ന പാവപ്പെട്ട മനുഷ്യരുടെ പനമ്പട്ടപാകിയ കുടിലുകള്‍ക്കരുകിലൂടെ അതു നീളുന്നു. ഒത്തിരിദൂരം ഒരേനിരപ്പില്‍ വളഞ്ഞുപുളഞ്ഞ് തരംഗസമാനമായ വഴികള്‍. കൂട്ടം കൂട്ടമായി മാടുകള്‍. കാട്ടില്‍ നിന്നും വിറകുകെട്ടുകളും തലയില്‍ ചുമന്ന് വീടുകളിലേക്ക് വരിവരിയായി പോകുന്ന പെണ്ണുങ്ങള്‍. വല്ലപ്പോഴും മാത്രം ആയാസപ്പെട്ട് വളഞ്ഞുതിരിഞ്ഞു പോകുന്ന ലൈന്‍ബസ്.
നമുക്ക് മുന്നോട്ടു പോകാം.
എലാക്ക് വെള്ളച്ചാട്ടം
ഇപ്പോള്‍ നമ്മള്‍ എലാക്ക് വെള്ളച്ചാട്ടത്തിനരുകിലാണ്. പാറകളില്‍ ജലം മീട്ടുന്ന സംഗീതം. കാറ്റു വീശുമ്പോള്‍ അതിന് എന്തൊരു തണുപ്പ്. ഒട്ടും അപകടകരമല്ല ഈ വെള്ളച്ചാട്ടം. വേനലായതിനാല്‍ ഒഴുക്ക് തീരെ കുറവാണ് . വേണമെങ്കില്‍ ഒന്നു കുളിക്കുകയുമാവാം.
പാറകളെ പറ്റിച്ചേര്‍ന്നൊഴുകുന്ന പലപല ജലനാടകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു വെള്ളച്ചാട്ടമാകുന്ന കാഴ്‌ച രസകരമാണ്. കാടിനുള്ളില്‍ മഞ്ഞു പെയ്‌തു തുടങ്ങുമ്പോള്‍ ഈ വെള്ളച്ചാട്ടത്തിന് അല്‍പ്പം കൂടി ശക്‌തിയുണ്ടാകും. മഴക്കാലത്തു പക്ഷേ പാറകളെയും മറച്ചു കുത്തിയൊലിച്ചു പായുമത്രേ ഈ ചെറിയ വെള്ളച്ചാട്ടം. ഇപ്പോള്‍ നമുക്ക് ഈ തണുപ്പിന്റെ കുളിരിനെ തൊട്ടറിയാം. മഴക്കാലത്ത് പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ വന്യത ദൂരെ നിന്നുകാണുക മാത്രമേ കഴിയൂ .
കവറക്കുണ്ട് വെള്ളച്ചാട്ടം
വണ്ടി നിര്‍ത്തി. ഇനി അരക്കിലോമീറ്റര്‍ നടക്കണം കവറക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. കാടിന്റെ ഭംഗികള്‍ ആസ്വദിച്ചുകൊണ്ടുള്ള ചെറിയൊരു കയറ്റം തന്നെയിത്. കാട്ടില്‍ ഇടയ്‌ക്ക് ആനയിറങ്ങാറുണ്ടെന്ന് വഴിയില്‍ കണ്ടുമുട്ടിയ ഇലക്‌ട്രിസിറ്റി ഉദ്യേഗസ്‌ഥര്‍ പറഞ്ഞു. എങ്കിലും പകല്‍സമയങ്ങളില്‍ ആനയിറങ്ങുന്ന പതിവ് കുറവാണത്രേ. മറ്റു വന്യജീവികളുടെ സാന്നിദ്ധ്യവും തീരെ കുറവാണ് ഈ വനപ്രദേശത്ത്.
കാടിന്റെ വന്യതയില്‍ നിന്നും ഇരമ്പിവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗികള്‍ നമ്മളിലേക്ക് കുളിരു കോരിയെറിയുന്നു. വെള്ളിമണികള്‍ ചിതറിച്ചിതറി ഉരുണ്ടുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. വെള്ളച്ചാട്ടത്തില്‍ നിന്നും കുതിക്കുന്ന അരുവി കാടിന്റെ പച്ചിലച്ചാര്ത്തുകള്ക്കിടയിലൂ
കൂട്ടു കാരെ ഒരു നിമിഷം ,,,,,,,,,,,,,,,,,,

ഇങനെ ഒരു ബ്ലോഗ് എഴുതിയത് കൊണ്ട് കുറെ കമന്റ്സ് ഇട്ട് ഇത ഒരു മഹാ സംഭവം ആകണം എന്ന് ഒന്നും ഞാന് പറയുന്നില്ല, ഇത് കൊന്ട് ഒരാള്‍ക്ക് എങ്കിലും ഇതിനെ കുരിച്ച് മനസിലാകാനും ജീവിതതില് പകര്താനും പറ്റിയാല് അത്രയും നന്ന്ന്,കൂട്ടത്തില് ഇത് മുങി പൊകുമെന്ന് അറിയാം എന്നലും, ഒരു ശ്രമം, അരെങ്കിലും ഒക്കെ വയികാതെ ഇരിക്കില്ലല്ലൊ
കാര്യത്തിലേക്ക് വരാം,
ഒരൊ ദിവസവും നമ്മള് എല്ലാവരും എത്ര മാത്രം ബക്ഷണ സാദനങ്ങള്‍ ചുമ്മ കളയുന്നത് എന്ന് ഒര്ത്തിട്ടുണ്ടൊ ?????
എന്നെങ്കിലും ലോകതിന്റെ ഒരോ ബാഗത്തും പട്ടിണി കിടന്ന് മരികുന്നവരെ കുരിച് ഒര്കാറുണ്ടൊ??? മുന്പില്‍ വിളമ്പി വെച്ച ഭക്ഷണത്തെ തട്ടി മാറ്റി അമ്മയോട് “ ഓഹ് ച്ചെ..... ഇന്നും ഇത് തന്നെയാണൊ അമ്മയ്ക്ക് ഇതല്ലാതെ വേറൊന്നും ഉണ്ടാകാന്‍ അറിയില്ലേ” എന്ന് ചോദികുമ്പോ ഒര്കരുണ്ടോ ഇത് കിട്ടാത്ത ആയിരങ്ങള്‍ ദിവസവും മരിച്ച് വീഴുന്ന ലോകത്തെ പറ്റി?
എന്തിന് ഒര്ക്കണം അല്ലെ, നമുക്ക് കഴിക്കാന് അവഷ്യത്തില് അദികം ഉണ്ട് അത് ഇല്ലതാവുംബൊള് മത്രം അതിനെ കുറിച് ഒര്താല് പൊരെ............
ഇത് വായികുമ്പോ നിങ്ങള്‍ക്ക് തോന്നും, ന്താന്‍ ഒരുത്തന്‍ ഇവിടെ വേസ്റ്റ് ആകാതെ ഇരുന്നിട്ട് എന്ത് കാര്യം എന്ന്, കാര്യം ഉണ്ട് സുഹുര്തെ , നിങ്ങളില്‍ ഓരോരുത്തനും ചേര്ന്നതാണ് ഈ സമൂഹം, ഒരാള്‍ വിജാരിച്ചാല്‍ ലോകം നന്നാവില്ല എന്ന് പറഞത് തള്ളി കളയാതെ , നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാം,
നമ്മള്‍ ഓരോ ദിവസവും കളയുന്ന ഭക്ഷണം ഒരാളുടെ പട്ടിണി മടുമെങ്ങില്‍ അത വല്യ കാര്യം അല്ലെ?
ഞാന്‍ ഒരു പാട് ഒന്നും പരയുനില്ല ഈ ഫോട്ടോകള്‍ നിങ്ങളോട് പറയും ഭക്ഷണത്തിന്റെ വില
നിങ്ങളില്‍ ആരെങ്ങിലും ഒക്കെ ഇത് വായിച്ചാല്‍, നാളെ മുതല്‍ ന്തനും ഭക്ഷണം കളയൂലന്ന്ന്‍ തീരുമാനിച്ചാല്‍ അതാണ് ഈ ബ്ലോഗിന്റെ വിജയം
നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു, ഒരു ബോധവല്കരണ ശ്രമം അത്രമാത്രം
( ലോകം മുഴുവന്‍ സോമാലിയന്‍ കടല്കൊള്ളകര്‍ക്ക് എതിരെ വാള്‍ ഒന്ങുമ്പോള്‍ അവര്‍ ഒരു കാര്യം സൌകര്യ പൂര്‍വ്വം മറക്കുന്നു, അവര്‍ എങ്ങനെ കൊള്ളക്കാരായി എന്നുള്ള സത്യം ഈ സമ്പന്ന രാഷ്ട്രങ്ങള്‍ വിജാരിച്ചാല്‍ തീരാത്തതാണോ സോമാലിയയിലെ പട്ടിണി?, പട്ടിണി മാറിയാല്‍ പിന്നെ അവര്‍ കൊള്ളക്ക് ഇറങ്ങുമോ?
രക്ഷകന്‍ ..........................................
.
അതായിരുന്നു അയാളുടെ പേരിന്റെ അര്ഥം ........അയാള് ഒരു രക്ഷകന് ആയിരുന്നോ ? അല്ല ഒരിക്കലും അല്ല.......സ്വന്തം ജീവിതം പോലും രക്ഷിക്കാന് കഴിയാത്ത അയാള് എങ്ങനെ രക്ഷകന്‍ ആകും?
ഇന്ന് എവിടെയാണ് അയാള്‍ ? അറിയില്ല ..........സുഹുര്തുക്കള്കൊ വീട്കാര്കോ അറിയില്ല , എവിടെയാണ് അയാള്..........
********************************************************************************************************
മുംബയിലെ ഒരു തെരുവ് , അവിടെയായിരുന്നു തോമാച്ചന്റെ Automobile work shop, ഏറണാകുളം കാരനായ തോമച്ചനന്‍ നാല് മക്കള് ആദ്യത്തെ രണ്ട് പെണ് മൂനാമത്തെ ഒരു ആണ് പിന്നെ ഒരു പെണ്
പിന്നെ സ്നേഹ നിധിയായ ഭാര്യാ മോളി , ഇതായിരുന്നു തോമാച്ചന്റെ കുടുംബം , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടികാന് പാട് പെടുന്ന ഒരു സാദാരണ മലയാളി കുടുംബം, ഈ കുടുംബത്തിലെ ഒരേ ഒരു മകന് ആണ് നമ്മുടെ രക്ഷകന്,.......................
മൂത്ത രണ്ട് പെണ് മക്കളെയും തോമാച്ചന്‍ കെട്ടിച്ച് വിട്ടു , അങ്ങനെ ഒരുവിധം സന്തോഷത്തോടെ സമദാനത്തോടെ അല്ലല് ഇല്ലാതെ കഴിഞ്ഞു പോന്നു , .....................
ഒരു ദിവസം തോമാച്ചന്‍ ഒരു ചെറിയ നെഞ് വേദന വന്നു, പക്ഷെ അത് ആ കുടുംബത്തിന്റെ കഷ്ട്ടദകളുടെ തുടക്കമായിരുന്നു എന്ന് ആരും കരുദിയില്ല, അച്ഛന് കെടപ്പിലായി ഉണ്ടായിരുന്ന work shopum പൊന്നും എല്ലാം വിറ്റ് അച്ഛനെ ചികില്സിച്ചു പക്ഷെ വിധി അവര്ക്ക് എധിര് ആയിരുന്നു, അതെ കെടപ്പില്‍ അച്ചന്‍ അവരെ വിട്ട് പോയി, പറക്ക മുറ്റാത്ത രണ്ട് മക്കളെയും കൊണ്ട് ആ മാതാവ് എങ്ങോട്ട് പോകും , സ്വന്തം എന്ന് പറയാന് ഒരു ആങ്ങള മാത്രം ഉണ്ട് നാട്ടില് , തോമാച്ചന്റെ കൂടെ ഇറങ്ങി പോയ നാള് മുതല് അവനുമായി ഒരു ബന്ധവും ഇല്ല, എന്ത് വന്നാലും കൂട പിരപ്പല്ലേ കയ്യ് ഒഴിയില്ല പിന്നെ മൂത്ത രണ്ട് മക്കളും കല്യണം കഴിഞ് നാട്ടില്‍ ആണ്, എന്ന വിശ്വാസത്തോടെ മക്കളെയും കൂടി നാടിലേക് തിരിച്ചു ,
അങ്ങനെ കൂടപ്പിറപ്പിന്റെയും മരു മക്കളുടെയും സഹായം കൊണ്ട് ഒരു കൊച്ച് വീട് പണിത് അതില് താമസം തുടങ്ങി,
ഇതിന് ഇടയില് അച്ചന്റെ മരണം അനാദമാക്കിയ ജോസിന്റെ പഠിത്തം ഒക്കെ മുടങ്ങി ,പക്ഷെ തോല്കാന് മനസ്സിലാത്ത ജോസ് ഒഴിവ് ദിവസങ്ങളിലും വൈകുന്നേരവും ജോലി ചെയ്ത് പഠിത്തം തുടര്ന്ന്, തന്നാല്‍ ആവുന്ന വിധം വീട്ട് കാരെ സഹായിക്കുകയും ചെയ്തു,
മേസ്തിരി ആയ അമവന്റെ കൂടെ ജൊസിന്ന് സ്ഥിരമായി പണിയും ആയി, ഒഴിവുല്ലപോഴെല്ലാം അമ്മാവന്റെ കൂടെ ചെന്നാല്‍ മതി,
സ്കൂള് കഴിഞ് കുട്ടികള് കളി കൊപ്പുകലുംയി മൈദാനത്തിലേക് ഓടുമ്പോള് ജോസ് പണി ആയുടങ്ങലുമായി തന്റെ വിധിയോട് പൊരുതുകയായിരുന്നു, പേനയും പെന്സിലും പിടിക്കുന്ന കയ് കളില് മന്വേട്ടിയും പിക്കാസും പിടിച്ച് തയംബിച്ചു , പക്ഷെ അതൊന്നും അയാളെ തളര്ത്തിയില്ല , തന്റെ അമ്മയും അനിയത്തിയും മാത്രമായിരുന്നു അയാളുടെ മനസ്സില്
അങ്ങനെ പ്രരാബ്ദങ്ങളും കഷ്ടപാടുകള്കും നടുവില് വര്ഷങ്ങള് കൊഴിഞ്ഞു പോയി
എന്തൊക്കെ സഹിച്ചിത്റ്റ് അനേലും ജോസ് ഡിഗ്രി വരെ പഠിച്ചു ....... പഠിത്തം കഴിഞപ്പൊ അമ്മാവന് മുഖേന ദുബായിലേക്ക് ഒരു വിസിറ്റ് വിസ ഒപ്പിച്ചു , അമ്മാവനും അളിയന് മാരും തന്നതും പിന്നെ അട്വനതിലൂടെ സ്വരൂപിച്ചതും കുറച്ച് കടവും എല്ലാം കൂടി ടിക്കറ്റിനും വിസക്കും ഉള്ള കാശും ശെരി ആക്കി ............
അങ്ങനെ ആദ്യം ആദ്യം എത്തുന്ന എല്ലാ പ്രവാസിയേയും പോലെ പെങ്ങളെ കല്ല്യാണം നല്ലൊരു വീട്, അമ്മയ്ക്ക് ഒരു നല്ല ജീവിതം അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ചിറകിലേറി ജോസ് ദുബായില് എത്തി , അമ്മാവന്റെ ഒരു ബെന്ദുവിന്ടെ കൂടെ താമസം, പ്രവാസത്തിന്റെ ആദ്യ നാളുകള്, ദുബായ് വല്ലാതെ സുന്ദരി ആണെന്ന തോന്നി, അങ്ങനെ ആദ്യം എല്ലാം ആസ്വദിച്ച് കണ്ടു,
ദിവസങ്ങള് കൊഴിഞ്ചു പോയി കൊണ്ടിരുന്നു, ജോലിക്കുള്ള ശ്രമം തുടങ്ങി, ഏറെ ബുദ്ടിമുട്ടാതെ തന്നെ നല്ലൊരു ജോലി കിട്ടി, നല്ല ശമ്പളം, എമ്പ്ലോയ്മെന്റ് വിസ അടിച്ചു ജോലിയില് കേറി ...............................
ജോസിന്റെ സ്വപ്നങ്ങള്ക്ക് ചിറക് വെച്ച് തുടങ്ങി വീണ്ടും സന്തോഷത്തിന്റെ ദിവസങ്ങള്, കിട്ടുന്ന ശമ്പളം ആവുന്നത്ര ചെലവ് ചുരുക്കി ബാക്കി ഉള്ളത് അമ്മച്ചിക്ക് അയച്ച കൊടുത്തു, നാടിലെ അല്ലറ ചില്ലറ കടങ്ങള് ഒക്കെ വീട്ടി, മാസങ്ങള് കൊഴിഞ്ചു പോയി കൊണ്ടേ ഇരുന്നു ,,,,,,,,,, ജോസ് ശെരിക്കും പേരിനെ അര്ത്ഥമാക്കുന്ന രക്ഷകനായി തുടങ്ങി.................
ഓഫീസും റൂമും പിന്നെ വീണ്ടും ഓഫീസും ഇങ്ങനെ മെഷീന് പോലെ ഉള്ള ജീവിതം പതുക്കെ പതുക്കെ ജോസിന് മടുത്തു തുടങ്ങി, വിരസ്സമായ ഒഴിവ് ദിവസങ്ങള് റൂമില് TV കണ്ടും ഉറങ്ങിയും തീര്ത്തു,
അങ്ങനെ ഇരിക്കെയാണ് തൊട്ടടുത്ത റൂമിലെ രാജേഷിനെ പരിചയ പെടുന്നത്, പരിചയം സുഹ്രുത്ത് ബെന്ദതിലെകും അതിന് അപ്പുറവും വളര്ന്നു രാജേഷിനോട് എന്നും അസൂയ യായിരുന്നു ജോസിന് , ഇപ്പോഴും ഹാപ്പി ആയി അടിച്ച് പൊളിച്ച് നടകുന്നത് കണ്ടിട്ട , അസൂയ ആഗ്രഹമായി അവനെ പോലെ തനിക്കും അവനമെന്ന് ആഗ്രഹം മൂത്ത് അടിപൊളി ജീവിതത്തിന് പിന്നാലെ ജോസും പോയി തുടങ്ങി
ആദ്യം ഒക്കെ ഒരു വീകെണ്ടില് ഒരു ബീയര് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു രാജേഷ് മൂക്കറ്റം കുടികുമ്പോ കൂടെ ഇരുന്ന ഒരു ബീയര് മാത്രം അതില് കൂടുതല് അയാള്ക്ക് തന്റെ ബദ്ജെട്ടില് ഒദുങൂല എന്നുള്ള ബൊദം ഉള്ളത് കൊണ്ട് ജോസ് അത്കൊണ്ട് തൃപ്തി പെട്ട് ,,,,,,,,,,
പക്ഷെ പിനീട് weekly എന്നുള്ളത് ഡെയിലി ആയി തുടങ്ങി നുണയുന്ന ബീറിന് സുഖം പോരാതെ വന്നപോ അല്പ്പം ഹോട്ട് ആവാന് തുടങ്ങി, അങ്ങനെ ബാറിലെ സ്ഥിരം കസ്ടമര് ആയി മാറി,
അവിടെ വെചാണ് ജോസ് അവളെ പരിചയ പെടുന്നത് "അമ്മിണി", അവളുടെ പെരുമാറ്റവും സ്നേഹവും കൊഞ്ഞലും അയാളെ അവളിലേക്ക് അടുപിച്ചു , തനിക്ക് ഇത് വരെ കിട്ടാതെ എന്തൊക്കെയോ അവളില്‍ നിന്ന് കിട്ടുന്നതായി ജോസിന് തോന്നി, പിനീടുള്ള ബാര്‍ സന്ദര്ശനം അവളെ കാണാന് ഉള്ളതായി, അത് ഉച്ചയ്കെന്നോ രാത്രി എന്നോ ഇല്ല, ഏത് നേരത്തും അവള് വിളിച്ചാല് ഓടി ചെല്ലും, കൊച്ചു നാള് മുതല് കഷ്ട്ടപാടുകള്ക് ഇടയില് തന് അനുഭവിക്കാന് മറന്നു പോയോ എന്തൊക്കെയൊ തിരിച്ച് കിട്ടിയ സന്തോഷത്തോടെ അയാള് അവളിലേക്ക് കൂടുതല് അടുത്ത കൊണ്ടേ ഇരുന്നു, പക്ഷെ അവള്ക്ക് തന്റെ ജോലി സ്ഥിരമായി കിട്ടാന് മാനേജര്ക്ക് കാണിക്കേണ്ട ഒരു സ്ഥിരം കസ്ടമര് മാത്രമായിരുന്നു ജോസ് , ബാകി എല്ലാം ജോലിയുടെ ഭാഗം ,
ഓഫീസ് ദിവസങ്ങളില് ലഞ്ച് ബ്രീകിനറെ സമയത്ത് അവളുടെ കിളി നാദം വരും ഫോണില് കൂടി, എന്തെ വരുന്നില്ലേ ,,,,,,, കേട്ട പാതി കേള്കാത്ത പാതി അവന് ഓടും അവളെ കാണാന്‍, ഒഴിവു ദിവസങ്ങളും രാത്രിയും അവിടെ തന്നെ കഴിച്ച് കൂട്ടി ,
സന്ദര്ശനത്തിന്റെ നീളം കൂടും തോറും ബില്ലിന്റെ നീളവും കൂടി കൂടി വന്നു, കിടുന്ന ശമ്പളം തനിക്ക് തന്നെ തികയാതെ വന്നു, തന്നെ കാത്തിരിക്കുന്ന അമ്മച്ചിയേയും അനിയത്തിയെയും മനപൂര്വ്വം മറക്കാന് തുടങ്ങി, ഫോണും കത്തും ഒന്നും ഇല്ലാതായി മാസ മാസം അയക്കുന്ന പണവും നിന്നു ,,,,,,,,,,,,,,,
അയാള് എല്ലാം മറന്ന അകൊഷികുകയായിരുന്നു , ദുബയിലെ സായാഹ്നങള്‍ അവര് കയ്യ് മെയ്യ് മറന്ന ആകൊഷിച്ചു രാത്രിയുടെ മറയില് അവര് ഒന്ന് ചേര്ന്നു, തന് ഇപ്പൊ ഭൂമിയിലെ സ്വര്ഗതിലനെന്ന തോനാല് അയാളെ അവളിലേക്ക് കൂടുതല് അടുപിച്ച് കൊണ്ടിരുന്നു
തനിക്ക് മാസം കിട്ടുന്നത് മതി ആവാതെ വന്നപ്പോ ബാന്ഗ് ലോണ് ആയി credit card ആയി, എല്ലാം അവള്ക്ക് വേണ്ടി, തന്റെ സമ്പാദ്യവും ജീവിതവും എല്ലാം തന്റെ പ്രിയപെട്ടവള്ക് വേണ്ടി സമര്പിച്ചു
ദിവസങ്ങള് കഴിഞ്ഞു ........... ഒരു ദിവസം അയാള് ബാറില് ചെന്നപ്പോ അവള് ഇല്ല , തന്റെ പ്രാണ സഖിയെ കാണാതെ അയാള് അവിടെ ചെന്ന് അന്യോഷിച്ചു , അവള് നാട്ടില് പോയി എന്ന്,................ തന്നോടൊരു വാക്ക് പോലും പറയാതെ ???????????? എന്തെ പറഞില്ല ? അയാളുടെ മനസ്സ് ചോദ്യങ്ങള് കൊണ്ട് നിറഞ്ചു ഇനി എന്തെങ്ങിലും പ്രശ്നം ഉണ്ടായോ നാട്ടില് ?, എങ്ങനെ അറിയും ആരോട് ചോദിക്കും , അവസാനം അവളുടെ ഒരു റൂം മാറ്റിനെ കണ്ടു അന്യോഷിച്ചു ,
അവളുടെ ഉത്തരം കേട്ട അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി നില്‍കുന്ന മണ് ഒലിച്ച് പോകുന്നദ് പോലെ, തനിക്ക് ചുറ്റും ഷൂന്യദ ..............
( അവള് പോയി അവളുടെ വേറൊരു നാട്ടിലെക്ക് വേറൊരു ലോകത്തേക്ക് ഇവിടുത്തെ കമുകന്മാര്‍ക്ക് അവളെ മടുത്തു തുടങ്ങിയപ്പോള് പുതിയ കാമുകന്മാരെ തേടി അവള് പോയി)
തന്റെ കാമുകിയുടെ കഥ കേട്ട ജോസ് തകര്‍ന്നു , പിന്നീടുള്ള ദിവസങ്ങള് ബാറില് മാത്രം ആയി , തന്നോട് തന്നെ വെറുപ്പ് തോനി തുടങ്ങി, അത് വരെ അവളുടെ മായ വലയത്തില് ആയിരുന്ന ജോസ് യഥാര്ത്യങ്ങളിലെക് ഇറങ്ങി വന്നപ്പോ താന് ചെയ്തതോര്‍ത്ത് ദുഖിച്ചു, ആ ദുഃഖം തീര്‍ക്കാന് ഉള്ളതായി പിന്നീട് ഉള്ള ബാറില് പോക്ക് , ഓഫീസില് പോകതെയായി , ജോലി പോയി, കാശ് ഇല്ലതെയായതൊദ് കൂടി ബാറിലും പൊകാനും പറ്റാതെയായി ,,,,,,,,,,,,,,,,,
ഇനി എങ്ങോട്ട്ട് ?????? അറിയില്ല എങ്ങോട്ടെന്നില്ലാതെ അയാള് നടന്നു.........................................
ഇതിന് ഇടയിലും തന്റെ മോനെ തേടി ആ അമ്മച്ചിയുടെ ഫോണ് ഓഫീസിലേക്ക് വന്നു കൊണ്ടേ ഇരുന്നു,
ആദ്യം ആദ്യം ഓഫ് ആനെന്ന് ഒക്കെ കള്ളം പറഞ് ഒഴ്ന്തെങ്ങിലും അവസാനം അവര്ക്ക് എല്ലാം അമ്മച്ചിയോട് തുറന്ന പറയേണ്ടി വന്നു, .....................
വര്ഷങ്ങള് കഴിഞ്ഞു ജോസിന്റെ പഴയ ഓഫീസില് ഫോണ് ബെല് മുഴങ്ങി ,
ഹല്ലോ ,,,,,,,,,,,,,,,,, മോനെ ................. എന്റെ മോനേ കുറിച്ച് വല്ല വിവരവും കിട്ടിയോ മോനേ........

മഴ
എല്ലാ വേര്‍പാടും വേദനകളാണ് സമ്മാനിക്കുന്നത് കൈ വീശി കണ്ണ് നിറഞ്ഞു ദൂരേക്ക് നടന്നു നീങ്ങുന്ന വിട പറയലിന്‍റെ വേദന എങ്കിലും ആ കനലുകളില്‍ കണ്ണുനീര്‍ അണക്കാത്ത വേദനയാല്‍ ഉരുകാത്ത ചില സ്വപ്‌നങ്ങള്‍ ഉണ്ട്
ആലപ്പുഴ അപരനാമം: കിഴക്കിന്റെ വെനീസ്
ആലപ്പുഴ
9.5181° N 76.3206° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
• തപാല്‍
• ടെലിഫോണ്‍
+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കായലുകള്‍,കയര്‍ ഉല്‍പ്പന്നങ്ങള്‍
മദ്ധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളില്‍ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. [1] മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളില്‍ ജലഗതാഗതത്തിനായി ഈ തോടുകള്‍ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ പ്രാചീനകാലത്ത് ബുദ്ധമതഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നു.
പേരിനുപിന്നില്‍
ചരിത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടില്‍ നിന്നായിരുന്നു എന്നാണ് സംഘം കൃതികളില്‍ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടല്‍ കുട്ടനാടിന്റെ അതിരായിരുന്നു. ചേരന്മാര്‍ കുടവര്‍ കുട്ടുവര്‍ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയന്‍ ചേരലന്‍ ആയിരുന്നു. എ,ഡി. 80ല്‍ അജ്ഞാതനായ ചരിത്രകാരന്‍ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ് കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെല്‍സിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ് എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെല്‍സിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്തഅണ് ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ് എന്ന് ചരിത്രകാരന്മാര്‍ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.
കൊടുംതമിഴ് സംസാരിക്കുന്ന പന്ത്രണ്ട് നാടുകളില്‍ ഒന്നാണ് കുട്ടനാട് എന്ന് ഒരു പഴയ വെണ്‍പായിലും തൊല്‍കാപ്പിയത്തിലും പ്രസ്താവമുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ജീവിത്തിരുന്ന നമ്മാഴ്വര്‍ എഴുതിയ തിരുവായ്മൊഴിയില്‍ പുലിയൂരിനെ കുട്ടനാട് പുലിയൂര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ പെരിയപുരാണത്തില്‍ കുട്ടനാടിന്റെ ഭാഗമായ തിരുചെങ്ങന്നൂര്‍ എന്ന് പരാമര്‍ശിക്കുന്നു.
തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യേ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ശ്രീമൂലവാസം ശ്രീമൂലവാസം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന ബുദ്ധമതസംസ്കാരകേന്ദ്രമായിരുന്നു. ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പ്രസിദ്ധമായ പാലിയം ശാസനത്തില്‍ നിന്ന് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നു.
കേരളത്തിന്‍റെ പലഭാഗങ്ങളും കടല്‍ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കടല്‍വയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.
ആലപ്പുഴ കടല്‍പ്പാലം
ശിലാലിഖിതങ്ങള്‍ നിരവധി ആലപ്പുഴ ജില്ലയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂര്‍ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളില്‍ കലിവര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു (കലിവര്‍ഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കണ്‍ത്തിയ കണ്ടിയൂര്‍ ശാസനം ക്ഷേത്രം നിര്‍മ്മിച്ചതിന്റെ123-ം വര്‍ഷ സ്മാരകമായിട്ടുള്ളതാണ്. ക്ഷേത്ര നിര്‍മ്മാണം നടന്നത് 823-ലും. കൊല്ലവര്‍ഷം 393-ലെ ഇരവി കേരളവര്‍മ്മന്റെ ശാസനവും ആലപ്പുഴയില്‍ നിന്നു ലഭിച്ചവയില്‍ പെടുന്നു. തിരുവന്‍ വണ്ടൂര്‍ വിഷ്ണുക്ഷേത്രത്തില്‍ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങള്‍ ഉണ്ട്. ഇവ വേണാട്|വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭന്‍ കോതയുടേതാണ്. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.
ബുദ്ധമതം
ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങള്‍ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുന്‍പു മുതല്‍ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലില്‍ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളില്‍ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദര്‍ശിക്കാനാവുന്നതിതുകൊണ്ടാണ്. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേല്‍ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്. ബ്രാഹ്മണമതത്തിന്റെ വേലിയേറ്റത്തില്‍ നിരവധിപേര്‍ അവരോട് വിധേയത്വം പ്രാപിച്ചുകൊണ്ട് ശൂദ്രരായിത്തീര്‍ന്നുവെങ്കിലും എതിര്‍ത്തവര്‍ ഈഴവര്‍ പോലുള്ള ഹീനജാതിക്കാരായിത്തീര്‍ന്നു. അവര്‍ ബുദ്ധമതത്തോട് കൂറുപുലര്‍ത്തിപ്പോന്നിരുന്നു. ഇക്കാരണത്താല്‍ ബുദ്ധമത സന്യാസിമാര്‍ പ്രചരിപ്പിച്ച ആയുര്‍വേദത്തില്‍ ഈഴവരില്‍ നിന്നുള്ള നിരവധി പേര്‍ പ്രാവീണ്യം നേടി. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തില്‍ വിക്രമാരാമന്‍, വലഭന്‍ തുടങ്ങിയ രാജാക്കന്മാര്‍ കടലാക്രമണത്തില്‍ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ഗ്നളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തില്‍ ബുദ്ധന്റെ ധര്‍മ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു.[2] ജില്ലലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവടങ്ങളില്‍ നിന്ന് ബുദ്ധവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തില്‍ താന്തരികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ് ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളില്‍ ചിലവ. ഇതിന്റെ പ്രതികള്‍ കേരളത്തില്‍ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
ഭൂമിശാസ്ത്രം
കോട്ടയമ്, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിര്‍ത്തിവരെ കടല്‍ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിന്‍റെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറന്‍ അതിര്‍ത്തിവരെയാണ് കടല്‍ പിന്മാറിയത്. അറബിക്കടല്‍ ഇന്നു കാണുന്നതില്‍ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. [1] ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ് വേമ്പനാട്ടുകായല്‍ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായല്‍ രൂപപ്പെടുകയായിരുന്നു

Wednesday, January 13, 2010
നന്മ വരട്ടെ
അയല്പക്കത്തൊന്നും കളിക്കാൻ പോകാനോ ,കഥാപുസ്തകങ്ങളോടു കൂട്ടുകൂടാനോ അനുവാദമില്ലായിരുന്ന ആ പെൺകുട്ടിക്ക് സ്വന്തമായുണ്ടായിരുന്നത് പിൻവശത്തെ ജാലകത്തിലൂടെ കിട്ടുന്ന ഇത്തിരി മഴക്കാഴ്ചകളും,സ്കൂളിലും കോളേജിലും പോകുന്ന വഴിക്കു കണ്ടിരുന്ന പതിവുകാഴ്ചകളും, അപൂർവ്വമായിമാത്രം പുറത്തുപോകുമ്പോൾ കിട്ടിയിരുന്ന അത്ഭുതക്കാഴ്ചകളും മാത്രമായിരുന്നു എന്നും .ജാലകം തരുന്ന ഇട്ടാവട്ടക്ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനസ്സ് അതിന്റെയപ്പുറത്തെ മായക്കാഴ്ചകളിലേക്കൊന്നിറങ്ങിനോക്കും.നട്ടുച്ചക്കു പോലും വെയിലിനെ കടത്തിവിടാതിരിക്കാൻ മൂടൽമഞ്ഞിനെയോമനിച്ചു വളർത്തുന്ന കരിംപച്ച വൃക്ഷത്തലപ്പുകൾ മറച്ചുപിടിച്ചിരിക്കുന്ന സ്വർഗ്ഗത്തിലേക്കൊരിക്കൽ നീണ്ടവെള്ളുടുപ്പിന്റെ ഞൊറിവുകൾ വിടർത്തി പതിയെ നടന്നു പോകുമെന്ന് മനസ്സിലുറപ്പിക്കും.ആരുമറിയാതെ സംഘടിപ്പിച്ച് ഒളിപ്പിച്ചുവച്ച് വായിക്കുന്ന ചിത്രപുസ്തകങ്ങളിൽ നിന്നുമൊപ്പിയെടുക്കുന്ന സ്വപ്നങ്ങളിൽ മഞ്ചാടിമണികൾക്കും,അപ്പൂപ്പൻതാടിക്കും ഇല്ലാനിറങ്ങൾ നൽകിയോമനിക്കും.ഭ്രാന്തിപ്പെണ്ണെന്ന വിളിക്ക് പുല്ലുവിലകൽപ്പിക്കും.
അക്ഷരങ്ങൾ മനസ്സിലും,സ്വപ്നത്തിലും കോറിയിട്ടതിനേക്കാൾ അനേകമായിരമിരട്ടി കാഴ്ചകളായിരുന്നു പ്രിയതമൻ കൈപിടിച്ചുകൊണ്ടുപോയ ആ നാട്ടിൽ.അനേകായിരം സൌരയൂധങ്ങളും,ഇന്ദ്രധനുസ്സുകളും നിലത്തിറങ്ങിക്കിടക്കുന്നെന്നു തോന്നി.അതാവാം ആ കൌമാരക്കാരി ജനിച്ചുവീണ മണ്ണിനേക്കാൾ ആ മണൽക്കാടിനെസ്നേഹിച്ചുപോയത്.
അവിടുത്തെ പുലരികൾക്ക് സന്ധ്യകൾക്ക്, മഞ്ഞിന് ,വെയിലിന്, കാറ്റിന് ,കടലിന് ,മാനത്തിന് എല്ലാമെല്ലാം പണ്ടവളുടെ സ്വപ്നങ്ങൾ കൽപിച്ചുകൂട്ടിയ ഇല്ലാനിറങ്ങളും,ഭ്രമാത്മകങ്ങളായ ഛായക്കൂട്ടുകളുമുണ്ടായിരുന്നു.
ഞാൻ വർണ്ണം നൽകിയ അപ്പൂപ്പൻ താടികളും,മഞ്ചാടിമണികളും എല്ലായിടത്തും ചില്ലലമാരികളിൽ നിറഞ്ഞിരുന്ന് എന്നോട് കിന്നാരം പറയുന്നു.ഞാൻ വരച്ചിട്ട പൂക്കൾ വഴിനീളെ നിന്നു ചിരിക്കുന്നു.എല്ലാമെല്ലാം സ്വന്തമാക്കാൻ എനിക്കാകപ്പാടെ രണ്ടുകണ്ണുകളും,സ്വപ്നലോകത്തിന് ഇട്ടാവട്ടവുമല്ലേ ഉള്ളു എന്നുമാത്രമായിരുന്നു സങ്കടം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോഴൊക്കെ നാടെനിക്ക് അന്യമാകുന്നത് പതിയെ തിരിച്ചറിഞ്ഞു.പണ്ടത്തെ ഭ്രാന്തിക്കുട്ടിയുടെ കാഴ്ചകളെ മറച്ചുപിടിച്ചിരുന്ന മരമുത്തശ്ശികൾ കൊലപ്പെട്ടപ്പോഴാണ് ഇപ്പുറത്തെന്നപോലെ അപ്പുറത്തുമവ കാത്തുസൂക്ഷിച്ചിരുന്നത് ശൂന്യതമാത്രമെന്ന് തിരിച്ചറിഞ്ഞത്.പിന്നെന്നോ വിവാഹിതരാകുന്ന പെൺകുട്ടികൾക്കും,പ്രവാസികൾക്കും അനിവാര്യമായ ആ വിധി തന്നെ എനിക്കും വന്നുപെട്ടു.ആ നാട്ടിൽനിന്നും എനിക്കെന്നേക്കുമായി പോരേണ്ടിവന്നു.
പിന്നെ പതിയെപ്പതിയെ മണൽക്കാഴ്ചകളുമൊന്നൊന്നായെനിക്കന്യം വന്നു.ഒറ്റജാലകത്തിനപ്പുറം ചായമടർന്ന മതിലും,പൂഴിനിറഞ്ഞ ഇടവഴിയും വല്ലപ്പോഴുമുള്ള ഒച്ചയനക്കങ്ങളും മാത്രമായവ ഒതുങ്ങിപ്പോയി.ശൂന്യത പതിയെയെന്നിൽ പടർത്തിക്കൊണ്ടിരിക്കുന്ന വിഷാദരോഗം എന്റെ കുഞ്ഞുങ്ങളിലേക്ക് പടരുമോ എന്നെന്നിലെയമ്മ വ്യാകുലപ്പെടാൻ തുടങ്ങി.
നാട്ടിലെ മഴയെയും പ്രകൃതിയെയും നാട്ടുവഴികളെയും ഞാൻ പ്രണയിച്ചുതുടങ്ങി.എന്റെ മക്കളുടെ ബാല്യത്തിൽ നിന്ന് മഴയിറുത്തുമാറ്റാൻ ഞങ്ങൾക്കവകാശമില്ലെന്ന് മനസ്സുപറഞ്ഞു.മനസ്സില്ലാമനസ്സോടെ പ്രിയനോടും മണൽപ്പാടത്തോടും വിടപറഞ്ഞ് ഞാൻ പ്രവാസം അവസാനിപ്പിച്ചു.
ആവാൻ കഴിയാഞ്ഞതെല്ലാം മക്കളെ ആക്കുക എന്ന സ്വാർത്ഥത എല്ലാ മാതാപിതാക്കൾക്കുമെന്നപോലെ എനിക്കുമുണ്ട്.സ്വപ്നം കാണാനവർക്ക് ഒരുതടസ്സവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.എവിടെയെങ്കിലും വയൽക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാൻ പറഞ്ഞതിനു പുല്ലുവിലകിട്ടി.കൊള്ളാവുന്ന സ്ഥലത്തെ ഇപ്പോഴത്തെ “തറവില” അനുസരിച്ച് ഇടത്തരക്കാരായ ഞങ്ങൾക്ക് സ്വന്തമാക്കാനായത് വെറും പതിനഞ്ച് സെന്റ് ഭൂമി.തരിശുഭൂമിക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന വീടുകണ്ട് നിരാശപ്പെടാൻ പോയില്ല.
മഴവീണുകുതിർന്ന മണ്ണിൽ അജ്ജിയുടെ പേരുചൊല്ലി ഇലഞ്ഞിയും,കണിക്കൊന്നയും വെൺചെമ്പകവും നട്ടു.ഓണത്തിനു പൂക്കളമൊരുക്കാൻ എന്റേം അടുത്ത വീട്ടിലേം ഉണ്ണികൾക്കു മുഴുവനും പൂകിട്ടാൻ നിലത്തും,മതിലിലും മുഴുവn തെച്ചിയും,മുല്ലയും,ജമന്തിയും,വാടാർമല്ലിയും,വാടാർമല്ലിയും,അരളിയും ,കുങ്കുമവും,ശംഖുപുഷ്പവും,കോളാമ്പിയും.നാലുമണിപ്പൂവും ,പവിഴമല്ലിയും,മഞ്ഞമന്ദാരവും,ഡാലിയയും,ഓർക്കിഡും പടർത്തി .(അടുത്ത ഓണത്തിന് ആൽത്തറയിൽ കളമിടാൻ പൂവപ്പിടി എന്റെ മുറ്റത്തുനിന്ന്.)അടുക്കളപ്പുറത്ത് പേരയും,ചാമ്പയും,വാഴയും.മാവും,റംപ്യൂട്ടാനും,അരിനെല്ലിയും,ലൂവിക്കയും,നാരകവും,മുരിങ്ങയും
തെങ്ങും,മങ്കോസ്റ്റിനും കൈകോർത്തു നിൽക്കുന്നുണ്ട്.കീഴാർനെല്ലിയും,ഉഴിഞ്ഞയും,തുളസിയും,കറുകയും,മുയൽച്ചെവിയും,മുക്കുറ്റിയും,നിലപ്പനയും,തഴുതാമയും,വെറ്റിലക്കൊടിയും,തുമ്പയും,ബ്രഹ്മിയും,കഞ്ഞുണ്ണിയും ഒപ്പം കൂട്ടിനുണ്ട്.നിറയെ പൂമ്പാറ്റകളും,അണ്ണാർക്കണ്ണന്മാരും,കിളികളുമുണ്ട്.
ഇതിനിടയിലെങ്ങോട്ടാണെന്റെ സ്വപ്നങ്ങളൊന്നോടെ പടിയിറങ്ങിപ്പോയത്?മനസ്സിലെ വർണ്ണങ്ങളപ്പാടെയടർന്നത്?
എന്തിനാണു ഞാനിന്നും പിടഞ്ഞുകൊണ്ടിരിക്കുന്നത്..
നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം.മനുഷ്യനെന്നും അക്കരപ്പച്ചകൾ മാത്രമാണു സ്വന്തം അല്ലേ?
എല്ലാ ആൽത്തറനിവാസികൾക്കും പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-2
1169 കര്‍ക്കിടകം 30
മുറുക്കുന്നത്തയുടെ ജീവിതത്തിലെ അവസാനത്തെ കര്‍ക്കിടകമായിരുന്നു അത്. എന്തിനും ഒരാള്‍ കൂടെവേണം. ഓര്‍മ പലപ്പോഴും മുറിഞ്ഞുപോകുന്നു. ചിലപ്പോള്‍ സംസാരിക്കുന്നതൊന്നും തിരിഞ്ഞിരുന്നില്ല. കിടപ്പിലായിരുന്നു.
ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നതാണ് ഐഷാബി അമ്മച്ചിയുടെ വലിവ്. ഹൈറേഞ്ചിലെ ജീവിതത്തില്‍ കൂടെപിറപ്പായത്. മഴ തുടങ്ങുന്നതോടെ വലിവുകൂടും. രാത്രി പലപ്പോഴും ഉറങ്ങാറില്ല. വലിച്ചു വലിച്ചു നേരംവെളുപ്പിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്. പക്ഷേ, മഴക്കാലത്ത് കൂടിയിരിക്കും. അക്കൊല്ലം പേരക്കിടാങ്ങളായ ഞാനും അനിയത്തിയും മാത്രമാണ് കൂടെയുളളത്. അടുത്തു തന്നെ ചെച്ചായുടെ (ഇളയച്ഛന്‍) വീടുണ്ട്. പക്ഷേ, അവര്‍ സഹായത്തിനൊന്നുമില്ല. ഇടക്കൊന്ന് വന്നുനോക്കിപോകും. ആ അവസ്ഥയിലും മക്കളുടെ സഹായം മുറക്കുന്നത്തയും ഐഷാബി അമ്മച്ചിയും ആവശ്യപ്പെട്ടിരുന്നില്ല. മക്കള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുമില്ല.
അക്കരെ കോളേജിലാണ് ഞാന്‍ പഠിക്കുന്നത്. ഉച്ചയ്‌ക്ക് വീട്ടില്‍ വന്നുപോകാറാണ്. അന്നു പക്ഷേ, ഭയങ്കര മഴയായിരുന്നു. ഉച്ചയ്‌ക്ക് പോന്നില്ല. വൈകിട്ട് വീട്ടിലെത്തുമ്പോള്‍ കാണുന്നത് മുറുക്കുന്നത്ത കിടക്കുന്ന കട്ടിലിന് എതിരെയുള്ള കട്ടിലില്‍ ഐഷാബി അമ്മച്ചി എഴുന്നേല്‍ക്കാന്‍ മേലാതെ പനിച്ചു കിടക്കുന്നു. ഉച്ചക്കുമുമ്പ് മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍തെന്നി വീണതാണ്. കൈയ്യുംകാലുമൊക്കെ മുറിഞ്ഞ് മഴയത്ത് കിടന്നു. അയല്‍ക്കാരി എന്തിനോ വന്നപ്പോഴാണ് മുറ്റത്തുകിടക്കുന്ന അമ്മച്ചിയെ കണ്ടത്. അവര്‍ അകത്തു കയറ്റി കിടത്തി. ചായവെച്ചുകൊടുത്തു.
ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍
'സാരമില്ല കുഞ്ഞേ, കൊറച്ചുകഴിയുമ്പം മാറും' എന്നു പറഞ്ഞു. രാത്രി എനിക്കു പേടിയായി. അമ്മച്ചിയുടെ വേദനകൊണ്ടുള്ള കരച്ചില്‍...അതിനേക്കാള്‍ ഒച്ചയിലുള്ള വലിവ്....അടുത്ത കട്ടിലില്‍ കിടന്ന മുറുക്കുന്നത്തയുടെ തൊണ്ടയില്‍ ശ്വാസം കുറുകുന്നു. അന്നായിരുന്നു ഞാനേറ്റവുമേറെ ഭയന്ന രാത്രി. കര്‍ക്കിടകമാണ്. മരണം എവിടെയും പതുങ്ങി നില്‍ക്കും. ചെറിയൊരു വിടവുകിട്ടിയാല്‍ അതിലൂടെ അകത്തുകയറും. കിടന്നിട്ടും ഉറക്കം വന്നില്ല. രണ്ടു ശ്വാസത്തിന്റെയും താളം ശ്രദ്ധിച്ചു കിടന്നു. നിലക്കുന്നുണ്ടോ? ആരുടെ ശ്വാസമായിരിക്കും ആദ്യം നിലക്കുക? ആരെയാണ് വിളിക്കുക? ഈ ഇരുട്ടത്തും മഴയത്തും ആരോടാണു പറയുക? ആറ്റില്‍ വെള്ളം കുത്തിമറിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ ഒന്നുറക്കെ കരഞ്ഞാലും ആരു കേള്‍ക്കാനാണ്?
അന്നു വീട്ടില്‍ കറണ്ടു കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കാണ് ആശ്രയം. ഒരു ടോര്‍ച്ചുള്ളത് ബാറ്ററി തീര്‍ന്നു കിടക്കുന്നു. വിളക്കണക്കാന്‍ തോന്നിയില്ല. ഇടയ്‌ക്കിടക്ക് എഴുന്നേറ്റു പോയി നോക്കും. ശ്വാസഗതി ശ്രദ്ധിക്കും. തൊണ്ടയില്‍ കഫം കുറുകുന്നതൊന്ന്...നെറ്റിയില്‍ തൊട്ടു നോക്കും. നാഡി പിടിച്ചുനോക്കും. ഈ രാത്രീ ഒന്നും പറ്റരുതേ..
'നീ ഉറങ്ങിയില്ലേ കുഞ്ഞേ' ഐഷാബി അമ്മച്ചി ചോദിച്ചു.
മറുപടി പറയാന്‍ നാവുചലിക്കാത്ത പോലെ.
'എന്നാത്തിനാ കുഞ്ഞേ വെളക്കു കത്തിച്ചുവെച്ചിരിക്കുന്നേ..'.
മിണ്ടാന്‍ പറ്റുന്നില്ല. വിളക്കണച്ചാല്‍ പേടികൂടും. മുന്നില്‍ മരണദേവത നൃത്തം ചെയ്‌തു നില്‌ക്കുന്നു. കണ്ണടച്ചാല്‍ എന്റെ ശ്വാസം പോലും നിലച്ചേക്കുമെന്നു തോന്നിപ്പോകുന്നു.
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു. ഐഷാബി അമ്മച്ചിയുടെ മുറിവുകള്‍ പഴുത്തുതുടങ്ങിയിരുന്നു. എഴുന്നേല്‌ക്കാന്‍ പ്രയാസപ്പെട്ടു.
ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ അവന്‍ വരുവോന്ന് നോക്കട്ടെ എന്നു പറഞ്ഞു. ആ പറഞ്ഞത് തൊട്ടടുത്ത് താമസിക്കുന്ന ഇളയമകനെ പ്രതീക്ഷിച്ചാണ്. പക്ഷേ ഉച്ചവരെ കാത്തു. വന്നില്ല.
'ചെച്ചായെ വിളിക്കട്ടെ.'ഞാന്‍ ചോദിച്ചു.
'ആരുംവേണ്ട കുഞ്ഞേ..നമുക്കുപോകാം'.
മകന്‍ അറിയാഞ്ഞിട്ടല്ല. എന്നുമുള്ള വലിവ് അല്‌പം കൂടി. അതിനെന്താണെന്ന് വിചാരിച്ചുട്ടുണ്ടാവണം. അനിയത്തിയെ മുറുക്കുന്നത്തയുടെ അടുത്തു നിര്‍ത്തി ഞങ്ങള്‍ നടന്നു.
രണ്ടുകൊല്ലം മുമ്പ് പാലം പണി തുടങ്ങുകയും ഒരു കാലുവാര്‍ത്തു കഴിഞ്ഞപ്പോള്‍ പണി മുടങ്ങുകയും ചെയതതാണ്..... അക്കരെയെത്താന്‍ ചുറ്റിവളഞ്ഞ് താഴെയുള്ള പാലം കടക്കണം. പോകുന്ന വഴിയില്‍ കൈത്തോടുകള്‍ നിറഞ്ഞൊഴുകുന്നു. വെള്ളത്തില്‍ കാലുതൊടാമ്മേല അമ്മച്ചിക്ക്.
എക്കാലവും വലിവായിരുന്നതുകൊണ്ട് മെലിഞ്ഞ് ശോഷിച്ചിട്ടായിരുന്നു. 'ഈ അമ്മച്ചിക്ക് പാറ്റയുടെ കനംപോലുമില്ലല്ലോ' എന്നു പറഞ്ഞ് പലപ്പോഴും മുറ്റത്തുകൂടി എടുത്തുകൊണ്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ 'നെലത്തു നിര്‍ത്ത് കുഞ്ഞേ' എന്നു പറഞ്ഞ് വഴക്കു പറയുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വഴിപോലും കൈത്തോടായിരിക്കുന്ന അവസ്ഥയില്‍ വെള്ളത്തില്‍ ചവിട്ടാതിരിക്കണമെങ്കില്‍ എടുക്കണം. എടുത്തും കൈപിടിച്ച് നടത്തിയും കവലയിലെത്തുമ്പോള്‍ അമ്മച്ചിയുടെ വലിവിന്റെ ശക്തി കണ്ടിട്ടാവണം മലഞ്ചരക്കുകടക്കാരന്‍ കസേര പുറത്തേക്കെടുത്തിട്ടു. അയാള്‍ തന്നെ ജീപ്പുവിളിച്ചു തന്നു. തൈക്കാവുംപടിയിലെ കിരണ്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു.
ഒരു വാര്‍ഡും കാഡ്‌ബോഡുകൊണ്ടുമറച്ചു മൂന്നു മുറികളുമുള്ള ചെറിയ ആശുപത്രിയായിരുന്നു അത്. മുറികളൊന്നില്‍ ഐഷാബി അമ്മച്ചിയെ കിടത്തി.
ഒരു ലക്കും കിട്ടുന്നില്ല. രാത്രിയേക്കാള്‍ ഒട്ടും മോശമല്ല പകലും. അമ്മച്ചിയേയോ അത്തായേയോ വിവരമറിയിക്കാന്‍ ഫോണില്ല. നമ്പറില്ല. അമ്മച്ചി ജോലിചെയ്യുന്നത് അത്ര ദൂരത്തല്ല. പക്ഷേ, പറഞ്ഞുവിടാനാരുമില്ല. വരുന്നത് വരട്ടേയെന്നു വിചാരിച്ച് വീട്ടിലേക്കു നടന്നു.
കഞ്ഞിവെച്ച് പാത്രത്തിലാക്കി , പുതപ്പും ആവശ്യത്തിനുള്ള സാധനങ്ങളുമൊക്കെയായി അനിയത്തിയെ ആശുപത്രിയിലേക്ക് വിട്ടു. വീട്ടില്‍ കഫം കുറുകി മുറുക്കുന്നത്തയും ഞാനും മാത്രം. രാത്രി ഒറ്റക്കാവുന്നതോര്‍ത്ത് ചെച്ചായുടെ വീട്ടില്‍ നിന്നു പഠിക്കുന്ന അമ്മായിയുടെ മകളെ കൂട്ടിനു വിളിച്ചു. മുറുക്കുന്നത്ത എന്റെ ധൈര്യമായിരുന്നു. പക്ഷേ, ഇപ്പോളെന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.
വിളിച്ചാല്‍ എഴുന്നേല്‍ക്കും. കഞ്ഞികോരിക്കൊടുത്താല്‍ കുറച്ചു കുടിക്കും. .എഴുന്നേല്‍ക്കും മുമ്പേ മൂത്രം പോകും. ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെയായിരിക്കുന്നു.
കൂട്ടുവന്നവള്‍ പേടിത്തൊണ്ടി. അവള്‍ക്കു പ്രേതങ്ങളെയും പിശാചുക്കളെയുമാണ് പേടി. എനിക്കാണെങ്കില്‍ കടന്നുവന്നേക്കാവുന്ന മരണത്തെ, കള്ളനെ...
കര്‍ക്കിടകത്തില്‍ കള്ളന്മാരിറങ്ങും. മിക്കവീട്ടിലും ഒന്നുമുണ്ടായിട്ടല്ല. കിട്ടുന്നതെടുത്തോണ്ടു പോവും. അടുത്തവീട്ടില്‍ കള്ളന്‍ കേറിയിട്ട് കൊണ്ടുപോയത് മൂന്നുബാറ്ററിയുടെ ടോര്‍ച്ചും റേഡിയോയുമാണ്. എന്റെ കഴുത്തില്‍ ചെറിയൊരു മാലയുണ്ട്. കമ്മലുണ്ട്. വാതിലൊക്കെ അടച്ചുറപ്പുള്ളതാണ്. എന്നാലും...
കിടക്കാന്‍ നേരം കൂട്ടുകാരി കട്ടിലില്‍ കിടക്കില്ല. കട്ടിലോടെ പ്രേതം കൊണ്ടുപോകുമെന്നവള്‍ പറഞ്ഞു. അവള്‍ക്കറിയാവുന്ന പ്രേതകഥകളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കിടക്ക വലിച്ച് നിലത്തിട്ടു. അതു നന്നായെന്ന് തോന്നി. ജനല്‍ചില്ലു പൊട്ടിച്ച് നോക്കുന്ന കള്ളന്‍ കട്ടിലിലാരെയും കാണില്ല.
പ്രേതമടുക്കാതിരിക്കാന്‍ അവള്‍ കിടക്കയുടെ നാലുവശത്തും കുരിശു വരച്ചു. കോടാലി, വാക്കത്തി തുടങ്ങിയ ആയുധങ്ങളെല്ലാം തലക്കല്‍ കൊണ്ടുവെച്ചു. തലേന്ന് ഉറങ്ങാഞ്ഞതുകൊണ്ടാവണം പ്രേതകഥകള്‍ക്കിടയില്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്ന് അനിയത്തി വന്നു വിളിക്കുമ്പോഴാണ് ഉണര്‍ന്നത്.
ഉച്ചയോടെ വെയില്‍ തെളിഞ്ഞു. ഒന്നുമറിയാതെ അമ്മച്ചിയും വന്നെത്തി. അന്ന് ചിങ്ങം ഒന്നുമായിരുന്നു. മറവിയും ഓര്‍മയുമായി അടുത്ത ഇടവം വരെ മുറുക്കുന്നത്ത കിടന്നു. പക്ഷേ, അതേപോലൊരു ശ്വാസം കുറുകല്‍ പിന്നീടു കേട്ടത് മരണത്തിന്റെ തലേന്നുമാത്രമായിരുന്നു.
1172 കര്‍ക്കിടകം 5
അന്ന് തിങ്കളാഴ്‌ചയായിരുന്നു. ഹര്‍ത്താലും. രാവിലെ മഴ തോര്‍ന്നു നില്‌ക്കുകയാണ്. തോര്‍ച്ച കണ്ടതുകൊണ്ടതുകൊണ്ടും അന്ന് അവധിയായതുകൊണ്ടും അമ്മച്ചി ഞങ്ങളെ പുല്ലുമുറിക്കാന്‍ പറഞ്ഞയച്ചു. പശുവിനെ മാറ്റിമാറ്റികെട്ടി പറമ്പില്‍ പെട്ടെന്നു മുറിച്ചെടുക്കാന്‍ പരുവത്തില്‍ പുല്ലില്ല. ഞാനും അനിയത്തിയും വീടിനു പുറകിലെ മലകയറി. പാറ തെന്നി കിടക്കുന്നു. വളരെ സൂക്ഷിച്ച് ചൂല്‍പുല്ലുകളുടെ കടക്കല്‍ ചവിട്ടി കയറണം. പാറയില്‍ വെള്ളമൊഴുകുന്നുണ്ട്. പായലും. ചിലയിടങ്ങള്‍ വെളുത്തുകിടക്കും. അവിടെ ധൈര്യമായി ചവിട്ടാം. തെന്നില്ല. എന്നും മലകയറിയിറങ്ങുന്നവര്‍ അതിലെ മാത്രം നടന്ന് പായല്‍ പിടിക്കാതിരുന്നതാണ്.
മലയുടെ തുഞ്ചത്തു നിന്ന് കിഴക്കോട്ടല്‌പം മാറി ഞങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങി. പെട്ടെന്നാണ് പുകപോലെ മഞ്ഞു പരക്കാന്‍ തുടങ്ങിയത്. പരസ്‌പരം കാണാനാവാത്തത്ര മഞ്ഞ്. അടുത്തെങ്ങും ആളില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്നിടത്തെങ്ങും വീടില്ല. അന്നുവരെ ഇത്തരമൊരു മഞ്ഞില്‍ പെട്ടിട്ടില്ല. വഴിയൊന്നുമില്ലാത്തിടമായതുകൊണ്ട് തെരുവപ്പുല്ലുവകഞ്ഞുമാറ്റിവേണം നടക്കാന്‍. അനിയത്തി കുറച്ചുതാഴെയാണ് നില്‍ക്കുന്നത്. മഞ്ഞിനിടയില്‍ അവള്‍ക്കു വഴിതെറ്റുമോ? എനിക്കു പേടിയായി. താഴെ കൊക്കയാണ്.
വീടിനുചറ്റും വല്ലപ്പോഴും കോടമൂടുമ്പോള്‍ ആ പുകയിലൂടെ നടക്കുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പരസ്‌പരം കാണാനാവാത്ത ഈ മഞ്ഞില്‍ നില്‍ക്കുമ്പോഴും ഭയംപോലെ ഉള്ളില്‍ ആഹ്ലാദവുമുണ്ടായിരുന്നു. കൂരിരുട്ടില്‍ നടക്കുംപോലെയാണ് ഈ മഞ്ഞിലുമെന്നും തോന്നി. ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ തീയാളുംപോലെ...മഞ്ഞ് അല്‌പം നീങ്ങിയപ്പോള്‍ അവള്‍ അരികിലേക്കു വന്നു. പുല്ലുവാരിക്കെട്ടി പുകയിലൂടെ മലയിറങ്ങി. താഴെ എത്തിയപ്പോഴേക്കും മഴ തുടങ്ങിരുന്നു. കുളിച്ച് ചോറിനു മുന്നിലിരിക്കുമ്പോള്‍ വല്ലാതെ വിറച്ചിരുന്നു.
പശുവിനുള്ള പിണ്ണാക്കു തീര്‍ന്നു. വൈകിട്ട് കറിവെയ്‌ക്കാനൊന്നുമില്ല. ഹര്‍ത്താലായതുകൊണ്ട് കടകളൊന്നും തുറന്നിട്ടില്ല. ബന്ധുവിന്റെ കടയുണ്ട്. പുറകിലൂടെ പോയാല്‍ കിട്ടും. പക്ഷേ, പതിവുപോലെ ആരു പോകുമെന്ന് ഞങ്ങള്‍ തര്‍ക്കമായി. കടയുടെ പുറകിലൂടെ പോകാനാണെങ്കില്‍ ഞാന്‍ തന്നെപോകില്ലെന്നായപ്പോള്‍ ഇളയ അനിയത്തിയും കൂടെവരാമെന്നായി. മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു.
'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന് കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക് വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത് അപൂര്‍വ്വമാണ്. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. തോട്ടിറമ്പിലെ അയല്‍ക്കാര്‍ കയ്യാലകെട്ടിയതും ആറിനു കുറുകെ കോണ്‍ക്രീറ്റ് പാലം വന്നതും അക്കൊല്ലമാണ് . കരയും പാലവും തമ്മില്‍ കുറച്ചു ദൂരമുണ്ടായിരുന്നു. ആ ദൂരം നികത്തിയത് കരിങ്കല്ലുകൊണ്ടുള്ള ചെരിച്ച കെട്ടായിരുന്നു.
മഴ കുറഞ്ഞത് ഒന്‍പതുമണിയോടെയാണ്. കുടയുമെടുത്ത് ഞങ്ങള്‍ ആറ്റിറമ്പിലേക്ക് നടന്നു. താഴത്തെ വീട്ടുകാരുടെ പുതുയ കയ്യാലക്കൊപ്പം വെള്ളം. കയ്യാല ഇല്ലായിരുന്നെങ്കില്‍ ആ വീടുണ്ടാവുമായിരുന്നില്ല...പാലം വെള്ളത്തിനും ഒരുപാടുതാഴെയാണ്. അക്കരെനിന്നുവന്നവര്‍ പാലം കടക്കാനാവാതെ തിരിച്ചു പോകുന്നുണ്ട്. രാത്രി ശക്തിയായി പെയ്‌തില്ല പക്ഷേ, നേരം പുലരുമ്പോള്‍ ആളുകളുടെ തിരക്കുപിടിച്ച ഓട്ടമാണ് കാണുന്നത്.
വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്. പാലമുണ്ട്. പക്ഷേ, കരയില്‍ നിന്നു പാലത്തിലേക്കുണ്ടായിരുന്ന കെട്ടില്ല. കരിങ്കല്‍ കുറച്ചുദൂരേക്ക് ചിതറികിടക്കുന്നു. പായും തുണികളും പാത്രങ്ങളും മരക്കഷ്‌ണങ്ങളുമൊക്കെ പാലത്തിലും പാറയിടുക്കുകളിലും മരക്കുറ്റികളിലും തങ്ങി നില്‌പ്പുണ്ട്.
ഞങ്ങളത് നോക്കിനില്‌ക്കുമ്പോഴാണ് കേള്‍ക്കുന്നത്. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ആലുവ-മൂന്നാര്‍ റോഡിന്റെ പലഭാഗങ്ങളും മണ്ണിനടിയിലാണെന്ന്. മൂന്നാംമൈലിലെ പാലവും വാളറപ്പള്ളിയും തകര്‍ന്നെന്ന്. ഇനി അടുത്തെങ്ങും ഇതിലെ വണ്ടിയോടാന്‍ സാധ്യതയില്ലെന്ന്. കുറച്ചുതാഴെ ഒരു മലക്കുമപ്പുറം പഴംപള്ളിച്ചാലില്‍ ഉരുള്‍പൊട്ടി ഇരുപതിലേറെപ്പേരെ കാണാനില്ലെന്ന്.....
ഞങ്ങള്‍ വളര്‍ന്നത് മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കഥകള്‍ കേട്ടാണ്. ഉരുളെടുത്തത് എത്രയെത്ര ജീവനും വീടും പറമ്പുമാണ്. മഴയുടെ കൂടുതല്‍ മിഴിവുള്ള ചിത്രം തേടിപ്പോയ വികടര്‍ ജോര്‍ജ്ജും അക്കൂട്ടത്തില്‍ ചേര്‍ന്നു.
മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു അന്നൊക്കെ..എന്നിട്ടും വെള്ളം പൊങ്ങുമ്പോള്‍ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത് നോക്കിനില്‌ക്കുമ്പോള്‍ ഏതു വികാരമായിരുന്നു? അഞ്ച് ആട് , രണ്ടു പട്ടി, മൂന്ന് മേല്‍ക്കൂര എന്നൊക്കെ കരയില്‍ നിന്ന് കണക്കെടുക്കുമ്പോള്‍ സങ്കടംപോലെ ആഹ്ലാദവുമുണ്ടായിരുന്നെന്നോ? ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനഷ്യരെ ഓര്‍ക്കാതെ, അവരുടെ സ്വപ്‌നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്നെത്രമാത്രം സങ്കടപ്പെടുത്തുന്നു...
വീടിനു പുറകിലെ മലയുടെ മുകളില്‍ ഞങ്ങള്‍ക്ക് കുറച്ചുസ്ഥലമുണ്ട്. സ്‌കൂളില്‍ ഭൂപടങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ഥലത്തെ, ഇന്ത്യയുമായി താരതമ്യം ചെയ്യുമായിരുന്നു. കേരളത്തിലൂടെ മുകളിലോട്ട് നടന്ന് ആന്ധ്ര, ഒറീസ,പശ്ചിമബംഗാള്‍, ആസാം വഴി അരുണാചല്‍ പ്രദേശിലെ വന്‍കാടും കടന്നുവേണമായിരുന്നു മലയുടെ തുഞ്ചത്തെത്താന്‍. മൂന്നുഭാഗവും ഉറവയൊഴുകുന്ന പാറ. വടക്ക് കുത്തനെ ഹിമാലയം. അരുണാചലിലെ കാടൊഴിച്ച് ഇന്ത്യയുടെ നടുഭാഗം മുതല്‍ കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ മുഴുവന്‍ രണ്ടുകൊല്ലം മുമ്പ്‌്‌് ഉരുള്‍പൊട്ടി ഒലിച്ചുപോയി.
1180 കര്‍ക്കിടം 11
മകള്‍ ജനിച്ചത് അന്നായിരുന്നു. ശസ്‌ത്രക്രിയ ആയിരുന്നതുകൊണ്ട് ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ അതിശക്തമായ വേദനയില്‍ വിറച്ചു പനിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരുന്നു. നേഴ്‌സുമാരുടെ പരിചരണത്തിലാണ്. അടുത്ത് മറ്റാരുമില്ല. മകളെ കണ്ടിട്ടില്ല. വേദനകൊണ്ട് ഇറുകെ കണ്ണടച്ചുകിടന്നു. ഉറങ്ങാന്‍ ശ്രമിച്ചു...കണ്ണുതുറക്കുമ്പോള്‍ ജനല്‍ചില്ലുകള്‍ക്കിടയിലൂടെ പുറത്തെ മഴകാണാം. മഴയല്ല എനിക്കെന്റെ മകളെയാണ് കാണേണ്ടതെന്ന് തോന്നി...
കണ്ണുതുറക്കാനേ തോന്നിയില്ല. ആ മുറിയില്‍ ഒഴിഞ്ഞ കുറെ കട്ടിലല്ലാതെ കാഴ്‌ചയെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ലായിരുന്നു.
പെട്ടെന്നാണ് മുറിക്കുള്ളില്‍ ബഹളം കേട്ടത്. വേദനയുടെ കരച്ചിലുകള്‍.
ഒഴിഞ്ഞ കട്ടിലുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ഒരു വല്ല്യമ്മയായിരുന്നു. രണ്ടുകാലും പ്ലാസ്‌റററിട്ട്....അന്നു മുഴുവന്‍ അവര്‍ മഴയെ പ്രാകിയും കരഞ്ഞും കിടന്നു. അടുത്ത കട്ടിലില്‍ കിടന്നവരൊക്കെ പരസ്‌പരം സംസാരിക്കുന്നുണ്ട്. അവര്‍ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപെട്ടവരായിരുന്നു. ഒടിവും ചതവുമൊക്കെ പറ്റിയവര്‍. വല്ല്യമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട് കരച്ചിലിനിടയിലും.
'കൊറേക്കാലായിട്ട് അനീത്തീടെ കൂടെയാര്‍ന്നു ഞാന്‍. .......ഈ മഴേത്തും കാറ്റത്തും പെരേടെ പൊറകിലെ തിട്ടിടിഞ്ഞു വീണതാ....അനീത്തീം മക്കളും വേറെ മുറീലാര്‍ന്നു. അവര്‍ക്കൊന്നും പറ്റീല്ലാ...ഞാന്‍ മണ്ണിനടീലാര്‍ന്നു.....രക്ഷപെടൂന്ന് വിചാരിച്ചതല്ല ......'.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
'എന്റെ അനീത്തിപ്പെണ്ണ് പൊറത്തു നിപ്പൊണ്ട്. അവളെ ഇങ്ങോട്ട് വിട് കൊച്ചേ..'
ആരെയും മുറിയിലേക്ക് കയറ്റില്ലെന്ന് നേഴ്‌സു പറഞ്ഞു
'എന്നാ..എനിക്ക് കൊഴപ്പവൊന്നുമില്ലാന്ന് എന്റെ പെണ്ണിനോട് പറയണോട്ടോ...'വല്ല്യമ്മ നേഴ്‌സിനോട് പറഞ്ഞു.
അവര്‍ പുറത്ത് നില്‌ക്കുന്ന അനിയത്തിയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതുവരെ കാണാത്ത എന്റെ മകളെക്കുറിച്ചോര്‍ത്തുകൊണ്ട് കിടന്നു. എന്റെ മനസ്സില്‍ ജനിച്ചുവീണ കുഞ്ഞാണ്. അരികിലെ വല്ല്യമ്മ മരണത്തെ കണ്ടു മടങ്ങി വന്നതാണ്. ഈ മുറിയില്‍ നിന്ന് പുറത്തേക്കു കടക്കാനായാല്‍ എനിക്കെന്റെ മകളെ കാണാം. പക്ഷേ, നേഴ്‌സുമാര്‍ പറഞ്ഞറിഞ്ഞു വല്ല്യമ്മക്കിനി ആരുമില്ലെന്ന്. അനിയത്തി പുറത്ത് കാത്തുനില്‌പില്ലെന്ന്. ആ വീട്ടില്‍ ബാക്കിയായത് വല്ല്യമ്മ മാത്രമാണെന്ന്.
* * * *
ഇരുപത്തിയൊന്നുകൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്. മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരിക്കുമ്പോള്‍ കാണുന്നത് സൂപ്പര്‍ മാര്‍ക്കറ്റിലെ കര്‍ക്കിടക കഞ്ഞിയുടെ പായ്‌ക്കറ്റുകളാണ്. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പായ്‌ക്കറ്റുകളോടുചേര്‍ന്ന് രാമായണത്തിന്റെ പലവര്‍ണ്ണ കോപ്പികളുമുണ്ട്. ദേവിയാര്‍ രണ്ടായി പിരിഞ്ഞ് തുരുത്തായി തീര്‍ന്നിടത്ത് അമ്പലമുണ്ടാവുന്നത് പത്തില്‍ പഠിക്കുമ്പോഴാണ്. അമ്പലമുറ്റത്തെ അടയ്‌ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.
ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍
'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്...മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന് ആശങ്കപ്പെടാറുണ്ട്.
'ആ മലമൂട്ടില്‍ നിന്ന്, പാറയിടുക്കില്‍ നിന്ന് നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...

Subscribe to:
Comments (Atom)